കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിഞ്ച് പിന്നോട്ടില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും; മുട്ടന്‍ പോര്;വീഴ്ച്ചകള്‍ അക്കമിട്ട് ബിജെപി

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് ഈ കൊറോണകാലത്ത് തുടങ്ങിയതല്ല. എന്നാല്‍ കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും തര്‍ക്കം രൂക്ഷമാവുകയാണ്. ഇക്കഴിഞ്ഞ ദിവസം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സില്‍ മമത ബാനര്‍ജി കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു; ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു; ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍

യുഎസിന്റെ നിര്‍ണായക വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു, പുതിയ ആരോപണം; പോര് മുറുകുന്നുയുഎസിന്റെ നിര്‍ണായക വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു, പുതിയ ആരോപണം; പോര് മുറുകുന്നു

മമത ബാനര്‍ജി

മമത ബാനര്‍ജി

കേന്ദ്രസര്‍ക്കാര്‍ നേരത്തെയുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മമതയുടെ വിമര്‍ശനം. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ആരും ഒരു കാര്യത്തിനും ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും മമത ബാനര്‍ജി തുറന്നടിച്ചു. ലോക്ക്ഡൗണ്‍ നീട്ടുന്നതും രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു ഇന്നലത്തെ കൂടികാഴ്ച്ചയില്‍ ചര്‍ച്ചചെയതത്.

ഭിന്നത

ഭിന്നത

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ആരംഭ ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരും മമത ബാനര്‍ജിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു.സംസ്ഥാനത്തിന് വേണ്ടത്ര സഹായങ്ങള്‍ കേന്ദ്രം അനുവദിച്ചു തരുന്നില്ലായെന്ന ആരോപണം മമത നേരത്തെ ഉയര്‍ത്തിയിരുന്നു. ഒപ്പം സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്രസംഘം പശ്ചിമബംഗാളിലെത്തിയതും മമതയെ ചൊടിപ്പിച്ചിരുന്നു.

ഭരണകൂട വീഴ്ച്ച

ഭരണകൂട വീഴ്ച്ച

പശ്ചിമ ബംഗാളില്‍ ഇരു പാര്‍ട്ടികളും പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചകളെ വിമര്‍ശിക്കുമ്പോള്‍ സംസ്ഥാന ബിജെപി നേതൃത്വം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇത് ഭരണകൂടത്തിന്റെ വീഴ്ച്ചയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ക്രെഡിറ്റ്

ക്രെഡിറ്റ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചില്ല. കേന്ദ്രം കരുതിയിരുന്നത് 15 ദിവസത്തെ രാജ്യത്തെ സാഹചര്യം അവര്‍ ഒറ്റക്ക് കൈകാര്യം ചെയ്യുമെന്നും അതിന്റെ ക്രെഡിറ്റ് മുഴുവന്‍ കൈക്കലാക്കാമെന്നുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി പറഞ്ഞലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അവര്‍ എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ആലോചിച്ചില്ലെന്നും അഭിഷേക് ബാനര്‍ജി ചോദിച്ചു.

ഇപ്പോഴും ആശങ്ക

ഇപ്പോഴും ആശങ്ക

ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകള്‍ അനുവദിക്കുന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രം ഇക്കാര്യത്തിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തണമെന്നും സംസ്ഥാന വിദ്യഭ്യാസ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

 ലോക്ക്ഡൗണ്‍ ലംഘനം

ലോക്ക്ഡൗണ്‍ ലംഘനം

പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി. മമത സര്‍ക്കാരിനെതിരെ പല കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് ബിജെപി രംഗത്തെത്തിയത്. അതിഥി തൊഴിലാൡകളെ തിരിച്ചെത്തിക്കുന്നതില്‍ വീഴ്ച്ച, ലോക്ക്ഡൗണ്‍ ലംഘനം, പൊതു വിതരണ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചതുടങ്ങിയ കാര്യങ്ങള്‍ ബിജെപി ഉന്നയിച്ചു.

 ദീലീപ് ഘോഷ്

ദീലീപ് ഘോഷ്

കേന്ദ്രം ഒരിക്കലും രാഷ്ട്രീയം കൡക്കുന്നില്ല. സംസ്ഥാനം പലപ്പോഴും ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതിനാല്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരികയാണ്. കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് സംസ്ഥാനം ഒത്തുകളിച്ചു. പൊതു വിതരണ സംവിധാനത്തെ തകിടം മറിക്കുകയും ചെയ്‌തെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദീലീപ് ഘോഷ് പറഞ്ഞു.

കേന്ദ്ര ഇടപെടലിന് ശേഷം

കേന്ദ്ര ഇടപെടലിന് ശേഷം

എല്ലാ കാര്യത്തിലും കേന്ദ്രം ഇടപെട്ടതിന് ശേഷം മാത്രമേ സംസ്ഥാനം കാര്യങ്ങള്‍ ചെയ്തിരുന്നുള്ളു. ആരോഗ്യം ആഭ്യന്തരം എന്നീ നിര്‍ണ്ണായക കാര്യങ്ങളില്‍ സംസ്ഥാനം കനത്ത പരാജയം ആണെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഈ രണ്ട് വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മമത ബാനര്‍ജിയാണ്. അത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും ഒരു പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയോട് ഐക്യപ്പെട്ട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിതെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മുകുള്‍ റോയി പറഞ്ഞു.

English summary
The War of Words Between Trinamool Congress and BJP In West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X