അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിയെ പൊലീസ് മര്‍ദ്ദിച്ചതായി അഭിഭാഷകന്
മുംബൈ: അറസിറ്റ്ലായ റിപ്പബ്ലിക്കന്‍ ടി വി മോധാവി അര്‍ണബ് ഗോസ്വാമിക്കു അറസ്റ്റിനിടെ മര്‍ദനമേറ്റതായി അര്‍ണബിന്റെ അഭിഭാഷകന്. രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് അര്‍ണബിനെ മര്‍ദ്ദിച്ചതായും, അര്‍ണബിനെ അറസ്റ്റു ചെയ്യുന്ന കാര്യം ഭാര്യയെ അറിയിച്ചില്ലെന്നും അഭിഭാഷകന് ആരോപിച്ചു. അര്‍ണബിന്റെ കുടുംബത്തെ ബലമായി വീട്ടില്‍ നിന്നും പുറത്താക്കിയ പൊലീസ് 3 മണിക്കൂറോളം വീട്ടില്‍ കയാറാന്‍ അനുവദിച്ചില്ലെന്നും അഭിഭാഷകന് പറഞ്ഞു. അര്‍ണബിന്റെ ഇടതു കയ്യില്‍ കാണുന്ന മുറിവ് അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ സംഭവിച്ചതാണെന്നും അഭിഭാഷകന് വ്യക്തമാക്കി.
സംഭവത്തില്‍ ബിജെപിയിടെ പ്രതികരണത്തിന് മറുപടിയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായ അനില്‍ പ്രതാപ് സേന രംഗത്തത്തി. ബിജപിയുടെ പ്രതിഷേധം കണ്ടാല്‍ അര്‍ണാബ് ഗോസ്വാമി ബിജെപിയുടെ വക്താവ് ആയിരുന്നെന്ന് തോന്നുമെന്ന് പ്രതാപ് സേന പരിഹസിച്ചു. ഈ അറസ്റ്റില്‍ സര്‍ക്കാരിന് യോതൊരു വിധ പങ്കും ഇല്ല. ആത്മഹത്യക്കുറുപ്പില്‍ അര്‍ണബ് സ്വാമിയുടെ പങ്ക് വ്യക്തമായതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ഭര്‍ത്താവു നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ലേയെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ചോദിച്ചു.
മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയ ദുര്‍ബല സര്‍ക്കാര്‍ സംസ്ഥാന അധികാരം ഉപയോഗിച്ച് ഡാന്‍സു കളിക്കുകയാണെന്നായിരുന്നു മുന്‍ മഹാരാഷ്ട്ര ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സംഭവത്തില്‍ പ്രതികരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഫട്നാവിസ് പറഞ്ഞു.
പൊലീസ് നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടപെടാറില്ലയെന്നായിരുന്നു ശിവസേന നേതാവ് സഞ്ചയ് റാവത്തിന്റെ പ്രതികരണം. ആത്മഹത്യാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്നും റാവത്ത് പറഞ്ഞു.
ഇന്ന് രാവിലെ 6 മണിയോടെയാണ് മുബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. 53വയസുകരാനായ ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന് പങ്കുണ്ടെന്നാണ് കേസ്. റിപ്പബ്ലിക് ടിവി സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതു മൂലമാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 2018ല്‍ സംഭവിച്ച കേസില്‍ നേരത്തെ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആത്മഹത്യചെയ്ത ആളുടെ മകള്‍ നല്കിയ പുതിയ പരാതിയില്‍ പുനരന്വേഷണത്തിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഉത്തരവിടുകയായിരുന്നു