കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ അഴിയെണ്ണിക്കാന്‍ സിബിഐ; കേസില്‍ ചിദംബരത്തിന്റെ മുമ്പിലുള്ള വഴികള്‍ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് മുന്നില്‍ ബാക്കിയുള്ളത് നിയമവഴികള്‍ മാത്രം. അദ്ദേഹത്തെ സിബിഐ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിന് മുമ്പ് കോടതിയില്‍ ഹാജരാക്കണം എന്നതാണ് നിയമം.

പാര്‍ലമെന്റംഗമായ ചിദംബരത്തിന്റെ കാര്യത്തില്‍ അന്വേഷണ സംഘം മറ്റുചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏഴ് തവണ ലോക്‌സഭാംഗമായിരുന്ന ചിദംബരം നിലവില്‍ രാജ്യസഭാംഗമാണ്. രാജ്യസഭാംഗത്തെ അറസ്റ്റ് ചെയ്താല്‍ ഉടനെ സഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കണം. അന്വേഷണ സംഘം ഇക്കാര്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ചിദംബരത്തിന്റെ ഭാവി നീക്കങ്ങള്‍ ഇങ്ങനെ....

 ബുധനാഴ്ച നടന്നത്

ബുധനാഴ്ച നടന്നത്

ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രണ്ടുതവണ ജസ്റ്റിസ് രമണയുടെ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിട്ടും ഹര്‍ജി ബുധനാഴ്ച പരിഗണിച്ചില്ല. വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയാണ് ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

 ജാമ്യാപേക്ഷ സമര്‍പ്പിക്കാം

ജാമ്യാപേക്ഷ സമര്‍പ്പിക്കാം

അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. ഇനി ചിദംബരത്തിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാം. മജിസ്‌ട്രേറ്റ് കോടതിയിലാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. തള്ളിയാല്‍ ദില്ലി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിക്കാം.

സിബിഐ അപ്പീല്‍ പോകാന്‍ സാധ്യത

സിബിഐ അപ്പീല്‍ പോകാന്‍ സാധ്യത

ഏതെങ്കിലും കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചാല്‍ ഇതിനെതിരെ സിബിഐ അപ്പീല്‍ പോകാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചിദംബരത്തിന് ജാമ്യം ലഭിക്കാന്‍ സാധ്യത ഏറെയാണ്. പ്രതി നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെട്ടേക്കാം, വിദേശത്തേക്ക് കടന്നേക്കാം എന്നീ കാര്യങ്ങള്‍ അന്വേഷണ സംഘം ഉന്നയിച്ചാല്‍ ജാമ്യത്തിന് തടസം നേരിട്ടേക്കും. ജാമ്യം ലഭിച്ചാല്‍ റദ്ദാക്കാനും സാധ്യതയുണ്ട്.

 തെളിവില്ലെന്നു കോണ്‍ഗ്രസ്

തെളിവില്ലെന്നു കോണ്‍ഗ്രസ്

പ്രതി അന്വേഷണവുമായി സഹകരിക്കാന്‍ സാധ്യതയില്ല എന്ന് ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചാലും പ്രതിസന്ധി നേരിടും. അല്ലെങ്കില്‍ ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കണം. ചിദംബരത്തിനെതിരെ തെളിവില്ലെന്നും കേസിലെ പ്രതി നല്‍കിയ മൊഴിയാണ് ചിദംബരത്തിനെതിരെയുള്ളതെന്നും കോണ്‍ഗ്രസ് പറയുന്നു.

സിബിഐ നീക്കം ഇങ്ങനെ

സിബിഐ നീക്കം ഇങ്ങനെ

ചിദംബരത്തെ അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചിദംബരത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇന്ദ്രാണി മുഖര്‍ജി പ്രതിക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്ന് സിബിഐ പറഞ്ഞു.

 സുപ്രീംകോടതിക്കെതിരെ സിബല്‍

സുപ്രീംകോടതിക്കെതിരെ സിബല്‍

അതേസമയം, ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തുവന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ അഭിഭാഷകനാണ് കോണ്‍ഗ്രസ് നേതാവായ സിബല്‍.

പൗരന് അര്‍ഹതയില്ലേ?

പൗരന് അര്‍ഹതയില്ലേ?

സുപ്രീംകോടതിയുടെ നടപടി നിയമരംഗത്തുള്ളവര്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് സിബല്‍ പറഞ്ഞു. ഹര്‍ജി കേള്‍ക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. രണ്ടുതവണയും ചീഫ് ജസ്റ്റിസിന് ഹര്‍ജി കൈമാറുകയാണ് ചെയ്തത്. കോടതിക്ക് മുമ്പാകെ ഒരു വിഷയം ബോധിപ്പിക്കാന്‍ പൗരന് അര്‍ഹതയില്ലേ എന്നും കപില്‍ സിബല്‍ ചോദിച്ചു.

ചിദംബരത്തിനെതിരെ മറ്റൊരു കേസ്

ചിദംബരത്തിനെതിരെ മറ്റൊരു കേസ്

അതിനിടെ, ചിദംബരത്തിനെതിരായ മറ്റൊരു കേസും വിവാദമാകുകയാണ്. 10000 കോടി രൂപ നഷ്ടപരിഹാരം തേടി 63 മൂണ്‍സ് ടെക്‌നോളജി എന്ന കമ്പനിയാണ് ചിദംബരത്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ചിദംബരത്തിന് നോട്ടീസ് അയച്ചു. എന്നാല്‍ പരാതിയുടെ പകര്‍പ്പും കമ്പനിയുടെ ആരോപണം സമര്‍ഥിക്കുന്ന രേഖകളും നല്‍കാന്‍ ചിദംബരം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 15ന് ഹാജരാകണം

ഒക്ടോബര്‍ 15ന് ഹാജരാകണം

നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്നാണ് ബോംബെ ഹൈക്കോടതി നോട്ടീസില്‍ പറയുന്നത്. ഒക്ടോബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചിദംബരം. ഇക്കാര്യം ഉന്നയിച്ച് കമ്പനിക്ക് കത്തയച്ചു. കത്ത് കിട്ടിയ ഉടനെ രേഖകള്‍ അയച്ചുകൊടുത്തുവെന്ന് കമ്പനിയുടെ അഭിഭാഷകന്‍ ഭാവേഷ് താക്കൂര്‍ പറഞ്ഞു.

പണം അടവ് മുടങ്ങി

പണം അടവ് മുടങ്ങി

ചിദംബരത്തിന് പുറമെ വിഭവ ശേഷി വികസന മന്ത്രാലയത്തിലെ സെക്രട്ടറി കെപി കൃഷ്ണന്‍, ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ രമേഷ് അഭിഷേക് എന്നിവരെ പ്രതി ചേര്‍ത്താണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. പണം തിരിച്ചടയ്ക്കില്‍ തെറ്റിയതിനെ തുടര്‍ന്ന് വഞ്ചനാ പരാതികള്‍ കമ്പനി നേരിടുന്നുണ്ട്.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam
കുഴപ്പത്തിലാക്കിയത് ചിദംബരമെന്ന്

കുഴപ്പത്തിലാക്കിയത് ചിദംബരമെന്ന്

കമ്പനിയെ കുഴപ്പത്തിലാക്കുന്നത് ചിദംബരവും കൃഷ്ണനും അഭിഷേകുമാണെന്നും 10000 രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് 63 മൂണ്‍സ് ടെക്‌നോളജിയുടെ പരാതിയിലെ ആവശ്യം. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് തന്നെ സിബിഐ അറസ്റ്റ് ചെയ്തിരിക്കെ, മുംബൈയിലെ കേസ് ചിദംബരത്തിന് പുതിയ തലവേദനയാകും.

തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

കര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനുംകര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനും

English summary
The legal options before Chidambaram; CBI arguments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X