കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കും, സംസ്ഥാനത്ത് 11 ജില്ലകളും റെഡ്‌സോണില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി. കൊറോണ ബാധിതമല്ലാത്ത മേഖലയിലെ മദ്യഷോപ്പുകളാണ് തുറക്കുക. സംസ്ഥാനത്ത് 545 മദ്യഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 400 മദ്യഷോപ്പുകള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മദ്യഷോപ്പുകള്‍ക്ക് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

liquor

അതേസമയം, ദില്ലിയിലെ മാളുകളിലുള്ള മദ്യഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 22 മുതല്‍ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. രാജ്യത്ത് മേയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനിടെയാണ് ഗ്രീന്‍ ഓറഞ്ച് സോണ്‍ മേഖലകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. നിലവില്‍ ദില്ലിയിലെ 11 ജില്ലകളും റെഡ്‌സോണ്‍ പട്ടികയിലാണ്.96 പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ 40,000 അടുക്കുന്നു. ഇതുവരെ 39980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,644 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1223 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ബേധമായി.
തമിഴ്‌നാട്ടില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചെന്നൈയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതര്‍ 2757 ആയി. ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 1257 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ 29 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. 2757 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ശനിയാഴ്ച മാത്രം 384 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4122 ആയി.രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി.

English summary
The liquor shops in Delhi will be open from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X