Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ നേതൃസ്ഥാനത്തില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് ഒടുവില്‍ കോണ്‍ഗ്രസ് പരിഹാരം കണ്ടെത്തിയത് സോണിയ ഗാന്ധിയിലൂടെയാണ്. രാജി തീരുമനത്തില്‍ രാഹുല്‍ ഉറച്ചുനിന്നതോടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ സോണിയയെ വന്നുകണ്ടിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.

അധ്യക്ഷസ്ഥാനത്തേക്ക് നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരട്ടേയെന്ന രാഹുലിന്‍റെ അഭിപ്രായം തന്നെയായിരുന്നു സോണിയാ ഗാന്ധിക്കും. എന്നാല്‍ മാസങ്ങള്‍ നീണ്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കഴിഞ്ഞയാഴ്ച് ചേര്‍ന്ന പ്രവര്‍ത്തസമിതി യോഗം ഐക്യകണ്ഠേന സോണിയാ ഗാന്ധിയോടെ ഇടക്കാലത്തേക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സോണിയ പിന്നീട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സമ്മതം മൂളി.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ഇനിയുള്ള ആറ് മാസത്തേക്കെങ്കിലും സോണിയ കോണ്‍ഗ്രസ് അധ്യക്ഷപദയില്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. സ്വാഭാവികമായും ഇക്കാലയളവില്‍ വരാനിരിക്കുന്ന മൂന്ന് നിയമസഭാ തരിഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ട ചുമതല വന്നുചേരുന്നത് സോണിയാ ഗാന്ധിയിലാണ്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.

അത്ഭുതങ്ങള്‍ സൃഷ്ടിക്കണം

അത്ഭുതങ്ങള്‍ സൃഷ്ടിക്കണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ട ഈ സംസ്ഥാനങ്ങളില്‍ തിരികെ വരണമെങ്കില്‍ സോണിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കേണ്ടിവരും. മൂന്ന് സംസ്ഥാനങ്ങളിലെ 64 സീറ്റുകളില്‍ നിന്നായി കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ ചുരങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന വലിയ വെല്ലുവിളിയാണ് സോണിയക്ക് മുന്നിലുള്ളത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ ഒരു സീറ്റ് മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റും ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍സിപിയുമായുള്ള സഖ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും അധികാരം തിരിച്ചു പിടിക്കുക എന്നത് ബാലികേറാമലയായി മുന്നില്‍ നില്‍ക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി സഖ്യം വിപുലപ്പെടുത്തിയാല്‍ ബിജെപി മുന്നേറ്റത്തിന് ഒരു പരിധിവരെ തടയിടാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

സഖ്യം

സഖ്യം

288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. പ്രാദേശിക പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്ത കാര്യത്തില്‍ അന്തിമതീരുമാനം ആവാത്തതിനാല്‍ സീറ്റ് വീതംവെയ്പ്പില്‍ ഇതുവരെ ധാരണയിലെത്താന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും സാധിച്ചിട്ടില്ല. ബാലസാഹബ് തോറാത്തിന് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതില്‍ മുന്‍മുഖ്യമന്ത്രി അശോക് ചവാനെ പിന്തുണയ്ക്കുന്നവര്‍ അസ്വസ്ഥരാണ്. ഈ ഭിന്നിപ്പ് തിരഞ്ഞെടുപ്പിനെ യാതൊരുവിധത്തിലും ബാധിക്കാത്ത തരത്തില്‍ സമവയാമുണ്ടാകണമെന്നാണ് ഹൈക്കാമാന്‍ഡ് നല്‍കിയ നിര്‍ദ്ദേശം.

ഹരിയാനയില്‍

ഹരിയാനയില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ആകെയുണ്ടായിരുന്നു പത്തില്‍ പത്ത് സീറ്റും ബിജെപിയായിരുന്നു നേടിയത്. 2014 രണ്ട് സീറ്റ് ലഭിച്ച ഐഎന്‍എല്‍ഡിക്കും ഒരു സീറ്റ് ലഭിച്ച കോണ്‍ഗ്രസിനും ഇത്തവണ തീര്‍ത്തും നിരാശരാവേണ്ടി വന്നു. അതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

ഹരിയാനയിലും കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് സജീവമാണ്. മുന്‍മുഖ്യമന്ത്രി ദീപേന്ദര്‍ ഹൂഡ-സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ തമ്മിലാണ് പോര്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തന്‍വാറിനെ മാറ്റണമെന്നാണ് ദീപേന്ദര്‍ ഹൂഡ വിഭാഗം ആവശ്യപ്പെടുന്നത്. സ്ഥാനം വിട്ടുകൊടുക്കാതിരിക്കാന്‍ മറുപക്ഷവും ശക്തമായി രംഗത്തുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ വഷളാവാതിരിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന.

തരണം ചെയ്യുമോ

തരണം ചെയ്യുമോ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഘണ്ഡിലെ 14 സീറ്റില്‍ ഒന്ന് വീതം സീറ്റില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ ജെഎംഎമ്മും വിജയിച്ചപ്പോള്‍ ബാക്കിയുള്ള 12 സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ജെഎംഎം സഖ്യം കോണ്‍ഗ്രസ് തുടര്‍ന്നേക്കും. ജാര്‍ഘണ്ഡിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഈ പ്രതിസന്ധികളെയാല്ലം തരണം ചെയ്ത് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന വലിയ വെല്ലുവിളിയാണ് സോണിയക്ക് മുന്നിലുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+