കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ദേശ്വര്‍ പഥക്: തോട്ടിപ്പണി നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം സമര്‍പ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്

Google Oneindia Malayalam News

ഇന്ത്യയില്‍ വലിയ സാമൂഹിക മുന്നേറ്റത്തിന് വഴിവെച്ച ബിന്ദേശ്വര്‍ പഥകിന്‍റെ സുലഭ് ഇന്‍റര്‍നാണല്‍ ഈ വര്‍ഷം അമ്പത് വയസ്സ് പൂര്‍ത്തിയാക്കുകയാണ്. 1970കളിലാണ് ബിന്ദേശ്വര്‍ പഥക് സുലഭ് ഇന്‍റര്‍ നാഷണല്‍ രൂപീകരിച്ച് സാമൂഹിക പരിഷ്കരണ രംഗത്തേക്ക് കടന്നു വരുന്നത്. പരിസ്ഥിതി ശുചിത്വം, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ, മാലിന്യ നിർമാർജനം, വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിഷ്കാരങ്ങൾ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സുലഭ് ഇന്‍റര്‍നാഷണലിന്‍റെ കീഴില്‍ ചെയ്തു വരുന്നത്.

1943 ല്‍ ബിഹാറിലെ ഒരു ഉന്നത ജാതി കുടുംബത്തിലാണ് ബിന്ദേശ്വര്‍ പഥക് ജനിക്കുന്നത്. കുട്ടിക്കാലത്ത് താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ തൊട്ടതിന്‍റെ പേരില്‍ പശുവിന്‍റെ ചാണകം തിന്നാന്‍ രക്ഷിതാക്കളാല്‍ നിര്‍ബന്ധിതരായതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. സമൂഹത്തിലെ ശ്രേണീ വ്യവസ്ഥയ്ക്കെതിരെ നിലകൊണ്ട അദ്ദേഹം തോട്ടിവേലക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ചേര്‍ന്നു. അവരുടെ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിനായി തോട്ടിപ്പണി ചെയ്തുകൊണ്ട് കുറേക്കാലം ആ സമുദായത്തിനൊപ്പം ജീവിക്കുകയും ചെയ്തു.

bind

തോട്ടിപ്പണി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിഒരു ബദല്‍ ശൗചാലയ മാതൃക തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. ശുചീകരണത്തിനായി ശാരീരികമായ തോട്ടിപ്പണി ആവശ്യമില്ലാത്ത ശൗചാലയ മാതൃകയായിരുന്നു അദ്ദേഹം വികസിപ്പിച്ച് എടുത്തത്. കുറഞ്ഞ ചിലവിലുള്ള വെള്ളമൊഴിച്ച് ശുദ്ധീകരിക്കാന്‍ കഴിയുന്ന 'സുലഭ് ശൗചാലയങ്ങള്‍' ഇന്ത്യയില്‍ ശൗചാലയ രംഗത്ത് വലിയ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു. ഇത്തരത്തിലുള്ള ദശലക്ഷത്തിലേറെ ശൗചാലയങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം സ്ഥാപിച്ചത്.

ഉറിവിട സ്ഥലത്ത് വിസര്‍ജ്ജ്യ നിര്‍മ്മാര്‍ജ്ജനം, വാടകരഹിതം, കുറഞ്ഞ അളവിലുള്ള ജലത്തിന്‍റെ ലഭ്യത, പരിസ്ഥിതി സൗഹാര്‍ദ്ദം എന്നീ പ്രത്യേകതകളായിരുന്നു സുലഭ് മാതൃകയെ ജനപ്രിയമാക്കി മാറ്റിയത്. നിലവില്‍ 3000 കോടിയിലേറെ വാര്‍ഷീക വിറ്റുവരവുള്ള സ്ഥാപനമാണ് സുലഭ് ഇന്‍റര്‍നാഷണല്‍. അറുപതിനായിരത്തിലേറേ ​അംഗങ്ങല്‍ ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. തോട്ടിത്തൊഴിലാളികളുടേയും കുടുംബത്തിന്‍റെ പുനരധിവാസം, സ്കൂളുകള്‍, വിധവകള്‍ക്കുള്ള സാമ്പത്തിക സഹായം, വാരണാസി പോലുള്ള സ്ഥലങ്ങളുടെ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്പനിയുടെ ലാഭം ഉപയോഗിക്കുന്നത്. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാപനം.

നിലവില്‍ ഇന്ത്യൻ റെയിൽ‌വേയുടെ സ്വച്ഛ് റെയിൽ മിഷന്റെ ബ്രാൻഡ് അംബാസിഡര്‍ കൂടിയായ ഇദ്ദേഹത്തെ 1991 ല്‍ രാജ്യ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 2017 ല്‍ പബ്ലിക് അഡ്മിനിസ്ട്രേഷൻ, അക്കാദമിക്സ്, മാനേജ്മെൻറ് എന്നിവയിലെ മികവിനുള്ള ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2003 ല്‍ ഗ്ലോബല്‍ റോള്‍ ഓഫ് ഓണര്‍, എനര്‍ജി ഗ്ലോബല്‍ അവാര്‍ഡ്, സ്റ്റോക്ക് ഹോം വാട്ടര്‍ പ്രൈസ് അവാര്‍ഡ്, 2014 ല്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍റര്‍ നാഷണല്‍ അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികളും ബിന്ദ്വേശ്വര്‍ പഥക്കിനെ തേടിയെത്തിയിട്ടുണ്ട്.

2016 ഏപ്രിലിൽ ന്യൂയോർക്ക് സിറ്റി മേയറായിരുന്ന ബിൽ ഡി ബ്ലാസിയോ 2016 ഏപ്രിൽ 14 ബിന്ദേശ്വർ പതക് ദിനമായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി പഥക്ക് രചിച്ച പുസ്തകമാണ് 'ദി മേക്കിംഗ് ഓഫ് എ ലെജന്റ്' .

English summary
The Makers of New India: bindeshwar Pathak of Sulabh International
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X