കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ലണ്ടനില്‍ കോടികളുടെ സമ്പാദ്യം; ലക്ഷ്യം പൗരത്വം

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഐ.പി.എല്‍ മുന്‍ അധ്യക്ഷന്‍ ലളിത് മോദിക്ക് കേന്ദ്ര സര്‍ക്കാരിലെ പ്രമുഖരുമായുള്ള അവിഹിതബന്ധം വിവാദമായിരിക്കെ മോദിയെക്കുറിച്ച് കൂടുതല്‍ വിവിരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. ഇന്ത്യയില്‍ കാലുകുത്തുകയാണെങ്കില്‍ മാസങ്ങളോളം ജയിലനകത്തു കഴിയേണ്ടിവരുമെന്ന് ഉറപ്പുള്ള മോദി ബ്രിട്ടനില്‍ തന്റെ സ്വാധീനം മെച്ചപ്പെടുത്തി പൗരത്വം നേടാനുള്ള ശ്രമത്തിലാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1700 കോടിയോളം രൂപ മോദി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. പലതരം തട്ടിപ്പുകളിലുമായി മോദിക്കെതിരെ 22 ഓളം കേസുകളും ഇന്ത്യയില്‍ നിലവിലുണ്ട്. കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ 2009ല്‍ ലണ്ടനിലേക്ക് നാടുവിട്ട മോദി അവിടെ സുഖവാസത്തിലാണ്.

lalit-modi

തന്റെ സമ്പാദ്യമുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ മോദി ലണ്ടനില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ലണ്ടന് സമീപം ചെല്‍സിയിലെ സ്ലോണ്‍ സ്ട്രീറ്റില്‍ ആരും കൊതിച്ചുപോകുന്ന അഞ്ചുനില ബംഗ്ലാവ് മോദിക്ക് സ്വന്തമായുണ്ട്. വല്ലപ്പോഴും മാത്രം ഇവിടെയെത്തുന്ന മോദി ബംഗ്ലാവിന്റെ വലിയൊരുഭാഗം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

കൂടാതെ 10 ലക്ഷം പൗണ്ട് നിക്ഷേപവും വിവിധയിടങ്ങളിലായി മോദിക്ക് ഉണ്ടെന്നാണ് വിവരം. പത്ത് തൊഴിലാളികളിലേറെ പേര്‍ ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനം സ്വന്തമായി ഉള്ളവര്‍ക്ക് പൗരത്വം ലഭിക്കുക എളുപ്പമാണ്. ഇതിനായാണ് മോദിയുടെ ശ്രമം. ബ്രിട്ടന്‍ പൗരത്വം ലഭിക്കുകയാണെങ്കില്‍ മോദിക്ക് ലോക രാജ്യങ്ങളില്‍ കറങ്ങിനടക്കുക എളുപ്പമാവുകയും ചെയ്യും. 170 രാജ്യങ്ങളില്‍ വിസകൂടാതെ സഞ്ചരിക്കാന്‍ ബ്രിട്ടീഷ് പൗരന് സാധിക്കും.

English summary
The Mansion in London That Lalit Modi Now Calls Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X