ധാക്ക ഭീകരാക്രമണത്തിന് ഇന്ത്യയുടെ പിന്തുണയോ!!! സൂത്രധാരന്‍ കഴിഞ്ഞത് ഇന്ത്യയില്‍, കുറ്റവാളി പറയുന്നത്
ദില്ലി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ താമസിച്ചത് ഇന്ത്യയിലെന്ന് വെളിപ്പെടുത്തല്‍. ഐസിസ് അനുഭാവിയും ജമാഅത്തെ മുജാഹീദ്ദീന്‍ ഓഫ് ബംഗ്ലാദേശിന്റെ നേതാവുമായ മുഹമ്മദ് സുലൈമാനാണ് ഇന്ത്യയില്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായ മുഹമ്മദ് മാസിദുദ്ദീനാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ രാജ്ഷാഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും മാസിദുദ്ദീന് വെളിപ്പെടുത്തി.
പ്രൊഫസര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം സുലൈമാനും അബു ഇബ്രാഹിമും പശ്ചിമബംഗാളിലെ മാല്‍ഡ സ്റ്റേഷനില്‍ വച്ച് താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് ഒരു ഐസിസ് ഭീകരനൊപ്പം യാത്ര ചെയ്ത സുലൈമാന്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അബു ഇബ്രാഹിം അല്‍ ഹനീഫ് എന്നറിയപ്പെടുന്ന തമീം ചൗധരിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിലെ ഐസിസ് തലവനാണ് ഇയാള്‍. ഏപ്രില്‍ 23നായിരുന്നു പ്രൊഫസര്‍ കൊല്ലപ്പെടുന്നത്.

എന്നാല്‍ ഇരുവരെയും ഇന്ത്യ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണം. ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്ത 61 കാരനായ ബംഗ്ലാദേശി പ്രൊഫസറുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുലൈന് വിവിധ പേരുകളിലായിരുന്നു ബംഗ്ലാദേശില്‍ കഴിഞ്ഞിരുന്നത്. മൂസയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അന്വേഷണത്തിനുള്ള വഴികളാണ് തുറന്നിട്ടിരിക്കുന്നത്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications