കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ഭീകരാക്രമണത്തിന് ഇന്ത്യയുടെ പിന്തുണയോ!!! സൂത്രധാരന്‍ കഴിഞ്ഞത് ഇന്ത്യയില്‍, കുറ്റവാളി പറയുന്നത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ താമസിച്ചത് ഇന്ത്യയിലെന്ന് വെളിപ്പെടുത്തല്‍. ഐസിസ് അനുഭാവിയും ജമാഅത്തെ മുജാഹീദ്ദീന്‍ ഓഫ് ബംഗ്ലാദേശിന്റെ നേതാവുമായ മുഹമ്മദ് സുലൈമാനാണ് ഇന്ത്യയില്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായ മുഹമ്മദ് മാസിദുദ്ദീനാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ രാജ്ഷാഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും മാസിദുദ്ദീന്‍ വെളിപ്പെടുത്തി.

ദുബായ്: വിവാഹം കഴിച്ചത് ഇഷ്ടമായില്ല, പെണ്‍കുട്ടി ചെയ്തത്!!! ദുബായ്: വിവാഹം കഴിച്ചത് ഇഷ്ടമായില്ല, പെണ്‍കുട്ടി ചെയ്തത്!!!

പ്രൊഫസര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം സുലൈമാനും അബു ഇബ്രാഹിമും പശ്ചിമബംഗാളിലെ മാല്‍ഡ സ്റ്റേഷനില്‍ വച്ച് താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് ഒരു ഐസിസ് ഭീകരനൊപ്പം യാത്ര ചെയ്ത സുലൈമാന്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അബു ഇബ്രാഹിം അല്‍ ഹനീഫ് എന്നറിയപ്പെടുന്ന തമീം ചൗധരിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിലെ ഐസിസ് തലവനാണ് ഇയാള്‍. ഏപ്രില്‍ 23നായിരുന്നു പ്രൊഫസര്‍ കൊല്ലപ്പെടുന്നത്.

dhaka-attack

എന്നാല്‍ ഇരുവരെയും ഇന്ത്യ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണം. ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്ത 61 കാരനായ ബംഗ്ലാദേശി പ്രൊഫസറുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുലൈന്‍ വിവിധ പേരുകളിലായിരുന്നു ബംഗ്ലാദേശില്‍ കഴിഞ്ഞിരുന്നത്. മൂസയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അന്വേഷണത്തിനുള്ള വഴികളാണ് തുറന്നിട്ടിരിക്കുന്നത്.

English summary
Dhaka attack mastermind was in India. Arrested ISIS oparetive revealation made vision to Indian investigative agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X