കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ 'മതുവാ' വോട്ടുകളില്‍ കണ്ണിട്ട്‌ അമിത്‌ഷാ; കൂട്ടിപ്പിടിച്ച്‌ മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: ബീഹാര്‍ നിയമസാഭാ തിരഞ്ഞെടുപ്പിന്‌ ശേഷം രാജ്യത്ത്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ്‌ പശ്ചിമ ബംഗാള്‍. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്ചാത്തലത്തില്‍ ബംഗാളില്‍ സന്ദര്‍ശനം നടത്തുകയാണ്‌ ബി ജെ പിയുടെ മുഖ്യ രാഷ്ട്രീയ ചാണക്യനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്‌ ഷാ. നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കുക എന്നത്‌ തന്നെയാണ്‌ ബി ജെ പി മുഖ്യമായും ലക്ഷ്യമിടുന്നത്‌. ബംഗാള്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പുണ്യസ്ഥലമായ ദക്ഷിണേശ്വര്‍ കാളി,പ്രശസ്‌ത ക്‌ളാസിക്കല്‍ സംഗീതജ്ഞനായ പണ്ടിറ്റ്‌ അജയ്‌ ചക്രവര്‍ത്തിയുടെ വസതി എന്നിവ അമിത്‌ ഷാ സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായത്‌ ബംഗാളിലെ ബംഗ്ലാദേശി അഭയാര്‍ഥികളായ മതുവ ഗോത്രത്തോടൊപ്പം അമിത്‌ ഷാ ഒരു ദിവസം ചിലവഴിച്ചതാണ്‌.
അമിതഷായുടെ സന്ദര്‍ശനത്തോടെ ബംഗാളിലെ മതുവ ഗോത്രം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്‌. അമിത്‌ഷായുടെ സന്ദര്‍ശനത്തിന്‌ ഒരു ദിവസം മുന്‍പ്‌
മുന്‍പ്‌ മതുവ ഗോത്രത്തിനായി വിവിധ പദ്ധതികള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.25000 അഭയാാര്‍ഥി കുടുംബങ്ങള്‍ക്ക്‌ സംസ്ഥാനത്ത്‌ സ്വന്തമായി സ്ഥലം പതിപ്പിച്ച്‌ നല്‍കുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം, ഒപ്പം മതുവ ഡവലപ്പമെന്റ്‌ ബോര്‍ഡിലേക്ക്‌ 10കോടിരൂപയും നമസുദ്രാ ഡവലപമെന്റ്‌ ബോര്‍ഡിലേക്ക്‌ 5 കോടി രൂപയും അനിവദിച്ചതായും മമത പ്രഖ്യാപിച്ചു.

amit

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah
ബംഗാളിലെ തിരഞ്ഞെടുപ്പ്‌ രാഷ്ടീയത്തില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ്‌ മതുവ ഗോത്രം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചത്‌ മതുവാ ഗോത്രത്തില്‍ പെട്ട നൂറുവയസുകാരിയായ ബോറോ മാ പിനപാണി ദേവിയില്‍ നിന്നും അനുഗ്രഹം വാങ്ങിയതിനു ശേഷമായിരുന്നു. ബംഗാളിലെ 40 നിയമസഭാ സീറ്റുകളില്‍ നിര്‍ണായക സ്വാധിനമുണ്ട്‌ മതുവാ വിഭാഗത്തിന്‌. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമാണ്‌ മതുവ വിഭാഗം നിന്നത്‌. മതുവ വിഭാഗത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ ഒരാള്‍ എംപിയാകുകയും ചെയ്‌തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മതുവ വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ നേടാനുള്ള ശ്രമത്തിലാണ്‌ ബിജെപി . പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ സര്‍ക്കാര്‍ മതുവാ വിഭാഗത്തിന്‌ ഇന്ത്യയില്‍ സ്ഥിരം പൗരത്വം നല്‍കുമെന്നാണ്‌ ബി ജെപി മതുവാ വിഭാഗത്തിന്‌ നല്‍കുന്ന വാഗ്‌ദാനം.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ68ല്‍ 33 സീറ്റുകള്‍ നേടി വലിയ വിജയം കൈവരിക്കാന്‍ ബിജെപിക്കു സാധിച്ചത്‌ മതുവ വിഭാഗത്തിന്റെയും, സംസ്ഥാനത്തെ ആദിവാസിഗോത്ര വിഭാഗങ്ങളുടേയും പിന്തുണയോടെയാണ്‌. മതുവ വിഭാഗത്തിന്‌ ഏറ്റവും സ്വാധിനമുള്ള 16 മണ്ഡലങ്ങളില്‍ 13ഉം വിജയിക്കാന്‍ ബി ജെ പിക്കു സാധിച്ചിരുന്നു. ഇവിടെ മുന്ന്‌ സീറ്റുകള്‍ മാത്രമേ ത്രിണമൂല്‍ കോണ്‍‌ഗ്രസിന്‌ നേടാനായിരുന്നുള്ളൂ.

ബംഗാളില്‍ അധികാരം പിടിക്കാന്‍ ബി ജെ പി ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്‌ മതുവ,ആദിവാസി വോട്ടുകളിലാണ്‌. അതേസമയം നേരത്തെ തന്നെ പിന്തുണച്ച ഗോത്ര വിഭാഗങ്ങളെ വാഗ്‌ദാനങ്ങള്‍ നല്‍കി തിരികെയെത്തിക്കനാണ്‌ നിലവിലെ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ ശ്രമം. അടുത്ത വര്‍ഷം നടക്കുന ബംഗാള്‍ നിയമസഭാ തിരഞ്ഞടുപ്പിന്റെ ഫലം നിശ്ചയിക്കുന്നതില്‍ ബംഗ്‌ളാദേശി അഭയാര്‍ഥികളായ മതുവ വിഭാഗത്തിന്‌ വലിയ സ്വാധിനമുണ്ടാകുമെന്ന്‌ വ്യക്താണ്‌.

English summary
the matua community got more attraction in Bangal politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X