Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിഷ അയച്ച സന്ദേശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ല; ദില്ലി പോലീസ് ഹൈക്കോടതിയിൽ

ദില്ലി;ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷാ രവിക്കെതിരെ എഫ്‌ഐആർ സമർപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് ദില്ലി പോലീസ് വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ വിവരങ്ങൾ ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിഷ സമർപ്പിച്ച ഹർജിയിൽ വാദം നടക്കവേയാണ് പോലീസ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

എഫ്ഐആർ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്നും
സ്വകാര്യ ചാറ്റുകളുടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നതുൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദിഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സ്വകാര്യ അവകാശം ലംഘിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

disha ravi

അതേസമയം ദിഷയുടെ വാദങ്ങൾ ദില്ലി പോലീസ് നിഷേധിച്ചു. പോലീസ് യാതൊരു വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടില്ലെന്ന് ദില്ലി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതേസമയം ദിഷയുടെ അപേക്ഷ പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി പോലീസിനോട് സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു. കൂടാതെ നാഷണൽ ബ്രോഡ്‌കാസ്റ്റിങ്‌ സ്‌റ്റാൻഡേഡ്‌ അതോറിറ്റി(എൻബിഎസ്‌‌എ)യ്ക്കും ന്യൂസ് 18 , ടൈംസ് നൗ എന്നീ മാധ്യമങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കുയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+