കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക് അതിര്‍ത്തി പ്രശ്‌നം; ഇന്ത്യ-ചൈന നിര്‍ണായക സൈനിക ചര്‍ച്ച , പരിഹാരമാകുമോ ?

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-ചൈന ഉന്നത തല സൈനിക മേധാവികളുടെ ചര്‍ച്ച ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം ഒരു മാസം പിന്നിടുമ്പോഴാണ് ഇരുരാജ്യങ്ങളും സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

india

3500 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പേരില്‍ ദീര്‍ഘനാളായി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അതിര്‍ത്തി വ്യക്തമായി നിര്‍വചിക്കാത്തതാണ് ഏറ്റുമുട്ടലുകള്‍ക്കുളള കാരണം. ആ അതിര്‍ത്തി തര്‍ക്കം 1962ല്‍ യുദ്ധത്തിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.കിഴക്കന്‍ ലഡാക്കിലെ ചൂഷൂല്‍ സെക്ടറില്‍ ഇന്ന് രാവിലെ എട്ടിന് നടക്കുന്ന ചര്‍ച്ചയില്‍ ലഫ. ജനറല്‍ ഹരീന്ദര്‍ സിംഗ് ഇന്ത്യയെ പ്രതിനിഥീകരിക്കും.

കാശ്മീരിലെ ലേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 14 കോര്‍ മേധാവിയാണ് ഹരീന്ദര്‍ സിംഗ്. കാശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സേനയെ നയിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒക്ടടോബറിലാണ് 14 കോറിന്റെ മേധാവിയാകുന്നത്. മേയ് ആദ്യവാരം സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉന്നത സൈനിക തലത്തില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. അതിര്‍ത്തി പ്രശ്‌നം പൂര്‍ണമായും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

വ്യക്തമായ രേഖയില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. ഇത് ചൈനയുടെ സൈന്യം ഭേദിച്ചതാണ് പുതിയ സംഘര്‍ഷത്തിന് കാരണമായത്. ഒരു മാസത്തോളമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുകയാണ്. അമേരിക്ക ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത്തിന് ശ്രമം നടത്തിയെങ്കിലും ഇന്ത്യയും ചൈനയും അത് നിരസിക്കുകയായിരുന്നു.

Recommended Video

cmsvideo
Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam

ഒട്ടേറെ തവണ ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ഇപ്പോള്‍ ലഡാക്കിന് സമീപത്ത് പടക്കോപ്പുകള്‍ അടക്കം വന്‍ സൈനിക വിന്യാസം ചൈന നടത്തിയിട്ടുണ്ട്. 2500ല്‍ അധികം സൈനികരെയാണ് പ്രദേശത്ത് ചൈന എത്തിച്ചിരിക്കുന്നത്. മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ലഡാക്കില്‍ ഇന്ത്യ നടത്തുന്ന അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ സജീവമായ വ്യോമനീക്കങ്ങളും നടക്കുന്നു. ഇന്ത്യയും ജാഗരൂഗരായി വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.

പുകഞ്ഞ് അതിർത്തി, ഇന്ത്യ-ചൈന നിർണായക സൈനികതല ചർച്ച! ഇനി ചൈനയോട് വിട്ടുവീഴ്ചയില്ല!പുകഞ്ഞ് അതിർത്തി, ഇന്ത്യ-ചൈന നിർണായക സൈനികതല ചർച്ച! ഇനി ചൈനയോട് വിട്ടുവീഴ്ചയില്ല!

അതിര്‍ത്തിയില്‍ ചൈനയുടെ വ്യോമ നീക്കങ്ങള്‍? നിയന്ത്രണരേഖയില്‍ സേനയെ തിരികെ വിന്യസിച്ച് ഇന്ത്യ...അതിര്‍ത്തിയില്‍ ചൈനയുടെ വ്യോമ നീക്കങ്ങള്‍? നിയന്ത്രണരേഖയില്‍ സേനയെ തിരികെ വിന്യസിച്ച് ഇന്ത്യ...

English summary
Ladakh Standoff; The military talks between India and China will begin at 8 AM Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X