അമ്മ തോറ്റും പോകും ഈ കുരങ്ങമ്മയ്ക്ക് മുന്നില്‍, ഒന്നര വയസുകാരിയുടെ പോറ്റമ്മ ഒരു കുരങ്ങ്, കാണൂ
യമുനാനഗര്‍: ഹരിയാനയിലെ യമുന നഗറില്‍ എത്തുന്ന യാത്രക്കാരെ ഏറെ ആകര്‍ഷിയ്ക്കുന്ന ഒരു കാഴ്ചയുണ്ട് ഒരു കുരങ്ങും ഒരു പെണ്‍കുഞ്ഞും തമ്മിലുള്ള സൗഹൃദം. ഏകദേശം ഒന്നരവയസോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം അമ്മ പരിചരിയ്ക്കുന്നത് പോലെയാണ് ഈ കുരങ്ങ് പരിചരിയ്ക്കുന്നത്.
കുഞ്ഞിന് ബിസ്‌ക്കറ്റ് നല്‍കലും, ഉമ്മവയ്ക്കലും കെട്ടിപ്പിടിയ്ക്കലും എന്നുവേണ്ട 'കുരങ്ങമ്മ' കുഞ്ഞിന്റെ സ്വന്തം അമ്മയെക്കാളും സ്‌നേഹമുള്ളവളാണെന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നും. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുമുറ്റത്ത് കളിയ്ക്കുകയായിരുന്ന കുഞ്ഞിന് അടുത്തേയ്ക്ക് കുരങ്ങ് എത്തിയത്. പദ്രവിയ്ക്കുമെന്ന് കരുതി കുട്ടിയുടെ അച്ഛന്‍ സുല്‍ത്താന്‍ സിങ് കുരങ്ങിനെ ഒാടിച്ച് വിട്ടു. എന്നാല്‍ കുരങ്ങ് വീണ്ടും കുഞ്ഞിനെ തിരഞ്ഞ് വരാന്‍ തുടങ്ങി.

രണ്ട് പേരും തമ്മില്‍ വലിയ സൗഹൃദത്തിലാവുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞിനെ കാണാതെ കുരങ്ങിനും കുരങ്ങിനെ കാണാതെ കുഞ്ഞിനും ജീവിയ്ക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി. എന്നാല്‍ വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നത് കുറ്റമായതിനാല്‍ വീട്ടുകാര്‍ നിയമപരമായി കുരങ്ങിനെ ദത്തെടുത്ത് വളര്‍ത്താനുള്ള തീരുമാനത്തിലാണ്.
കുരങ്ങമ്മയുടെയും കുഞ്ഞിന്റെയും സൗഹൃദം എന്നും നിലനില്‍ത്താന്‍ വേണ്ടിയാണ് ഈ കര്‍ഷക കുടുംബം ശ്രമിയ്ക്കുന്നത്. അത് മാത്രമല്ല കുഞ്ഞിനെപ്പോലെ തന്നെ കുരങ്ങും കുടുംബത്തിന് പ്രിയപ്പെട്ടതായി മാറി. കുട്ടിയെ നോക്കുന്നതില്‍ കുരങ്ങമ്മ കഴിഞ്ഞേ മറ്റാരും ഉള്ളൂ എന്ന് നാട്ടുകാരും പറയുന്നു.












Click it and Unblock the Notifications