'ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം'; ചന്ദ്രയാൻ-3 ന് ആശംസകളുമായി പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പറയുന്നയരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഐ എസ് ആർ ഒ ദൗത്യ സംഘത്തെ പ്രകീർത്തിച്ചും ചന്ദ്രയാൻ-3 ന് ആശംസ അറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ചന്ദ്രയാൻ-3 പറന്നുയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ചന്ദ്രയാൻ-1 വരെ ചന്ദ്രൻ നിർജ്ജീവവും,നിർജ്ജലവും, വാസയോഗ്യമല്ലാത്തതുമായ ആകാശഗോളമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ജലത്തിന്റെയും ഹിമത്തിന്റേയും സാന്നിധ്യം കണ്ടെത്തി. ഒരുപക്ഷേ ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എപ്പോഴും സുവർണ ലിപികളിൽ എഴുതപ്പെടും. നമ്മുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അതിന്റെ യാത്ര ഉടൻ ആരംഭിക്കും.നമ്മുടെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ ചരിത്രമുണ്ട്. ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ആഗോള ചാന്ദ്ര ദൗത്യങ്ങളിൽ ഒരു സവിശേഷ ദൗത്യമായി ചന്ദ്രയാൻ -1 കണക്കാക്കപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള 200-ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്.
'ചന്ദ്രയാൻ-2 ഉം വഴിത്തിരിവായിരുന്നു, കാരണം അതുമായി ബന്ധപ്പെട്ട ഓർബിറ്ററിൽ നിന്ന് റിമോട്ട് സെൻസിംഗിലൂടെ ലഭിച്ച ഡാറ്റ ആദ്യമായി ക്രോമിയം, മാംഗനീസ്, സോഡിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് ചന്ദ്രന്റെ ദ്രവശിലാ പരിണാമത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു.
ചന്ദ്രയാൻ-3 ദൗത്യത്തിന് ആശംസകൾ! ഈ ദൗത്യത്തെക്കുറിച്ചും നമ്മൾ ബഹിരാകാശം, ശാസ്ത്രം, കണ്ടുപിടിത്തം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് നിങ്ങൾക്കെല്ലാവർക്കും വളരെ അഭിമാനമേകും', പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നുമാണ് ചന്ദ്രയാൻ-3 വിക്ഷേപണം. ഐ എസ് ആർ ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍ വി എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ-3 കുതിച്ചുയരുക. ഓഗസ്റ്റ് 23 -24 നായിരിക്കും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാന്റിങ് നടത്തുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications