കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര വേണേലും ചളി വാരി എറിഞ്ഞോളൂ... അവിടെ താമര വിരിയും; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി!!

  • By Akshay
Google Oneindia Malayalam News

ദില്ലി: എത്രത്തോളം ചളി വാര എറിയുന്നോ അത്രത്തോളലം താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തെക്കുറിച്ച് സംവാദം നടത്തുന്നതിൽ പരാജയം സമ്മതിച്ച് കോൺ​ഗ്രസ് ചെളി വാരിയെറിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

<strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...</strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

125 വർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു പാർട്ടിക്ക് സഖ്യകക്ഷികളോട് ലയനത്തിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും മോദി തുറന്നടിച്ചു. എല്ലാവരുടെയും വികസനവും എല്ലാവരുടെയും സഹകരവുമാണ് താൻ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയിലാണ് തന്റെ സർക്കാർ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.

കോൺഗ്രസ് ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങൾ

കോൺഗ്രസ് ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങൾ


ബിജെപി അധ്യക്ഷൻ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവരും റാലിയിൽ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. വിദേശ രാജ്യങ്ങളാണോ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് ആരോപണത്തില്‍ മറുപടി പറയാന്‍ മോദി തയ്യാറായില്ല.

വീണ്ടും തെളിവ് പുറത്ത്

വീണ്ടും തെളിവ് പുറത്ത്

റാഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി അവസാനം നിമിഷം തഴഞ്ഞുവെന്നതിന്റെ തെളിവുകള്‍ വീണ്ടും പുറത്തു വന്നിരുന്നു. റാഫേൽ വിവാദത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. 108 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡുമായി ധാരണയുണ്ടെന്ന് ദസോള്‍ട്ട് മേധാവി എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വ്യോമസേനാ, എച്ച്.എ.എല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സംസാരിക്കുന്നതിന്റെ വീഡിയോയായിരുന്നു പുറത്ത് വന്നത്.

കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു

കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു

രാജ്യത്തെ വിഭജിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെ നേരെ പ്രവര്‍ത്തിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും മോദി ആരോപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തെ ജനം പുറന്തള്ളണമെന്നും മോദി റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. സഖ്യത്തിന് കക്ഷികളെ കോണ്‍ഗ്രസിന് കിട്ടിയേക്കാം. എന്നാല്‍ ആ സഖ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കളി തുടങ്ങിയിട്ടേയുള്ളൂ...

കളി തുടങ്ങിയിട്ടേയുള്ളൂ...


അതേസമയം മോദിക്കും ബിജെപിക്കകുമെതിരെ രൂക്ഷ വിമർനവമാണ് കോൺഗ്രസ് ഉയർത്തുന്നത്. മോദിയെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാർ ഒന്നടങ്കം രംഗത്തെത്തിയതിനെതിരെ 'കളി തുടങ്ങിയിട്ടേയുള്ളുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് വന്നയാൾ അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകി. കാര്യങ്ങൾ കൂടുതൽ രസകരമാകാൻ പോകുകയാണ്. കളി തുടങ്ങിയതേയുള്ളുവെന്നും രാഹുൽ പരിഹസിച്ചു. മോദിക്ക് പ്രതിരോധമൊരുക്കിയും രാഹുലിനെ വ്യക്തിപരമായി ആക്രമിച്ചും കേന്ദ്രമന്ത്രിമാർ കൂട്ടത്തോടെ നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽഗാന്ധിയെപ്പോലുള്ള ഒരാൾ കോൺഗ്രസ്സിന് അപമാനമാണ്. ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു നുണയനാണ് അവരുടെ പ്രസിഡന്റ് എന്നായിരുന്നു കേന്ദ്രമന്ത്രി രവിശഹ്കർ പ്രസാദ് രാഹുലിനെതിരെ പ്രതികരിച്ചത്.

English summary
The Congress is indulging in mud-slinging against the government because it finds it easier than debating on issues like development, Prime Minister Narendra Modi said on Tuesday, in an apparent reference to allegations on the Rafale fighter deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X