Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്റര്‍ ലൈക്കില്‍ റെക്കോര്‍ഡിട്ട് 'വിരുഷ്‌ക'... കുഞ്ഞിന്റെ വരവറിയിച്ച ആ ട്വീറ്റ്, 2020 ലെ നമ്പര്‍ വണ്‍

2020 എന്ന വര്‍ഷം കടന്നുപോവുകയാണ്. ഒരുപക്ഷേ, ഒരുതലമുറ ആദ്യമായി ഇത്രനാള്‍ വീട്ടിലിരുന്ന ഒരു വര്‍ഷം ഇങ്ങനെ ഉണ്ടായിട്ടുണ്ടാവില്ല അടുത്ത ദശാബ്ദങ്ങളില്‍ ഒന്നും. എന്തായാലും 2020 വിടപറയുമ്പോള്‍ ആ വര്‍ഷത്തെ പ്രധാനപ്പെട്ട ഓരോ കാര്യങ്ങളും പരിശോധിക്കണമല്ലോ.

2020 ല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ലൈക്ക് ചെയ്ത ട്വീറ്റ് ഏതെന്നാണ് ചോദ്യം. അതിന് ഉത്തരവും ട്വിറ്റര്‍ തന്നെ തന്നിട്ടുണ്ട്. തങ്ങള്‍ക്ക് കുഞ്ഞുപിറക്കാന്‍ പോകുന്ന എന്ന കാര്യം വിരാട് കോലി ലോകത്തെ അറിയിച്ച ട്വീറ്റ് ആണത്.

Virushka Tweet

ആന്റ് ദെന്‍, വി വേര്‍ ത്രീ! അറൈവിങ് ജാന്‍ 2021- എന്നതായിരുന്നു അനുഷ്‌കയ്ക്ക് ഒപ്പമുള്ള ആ ചിത്രത്തിന് കോലി എഴുതിയ കുറിപ്പ്. ഈ ട്വീറ്റ് വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്തായാലും 2020 ലെ ഇന്ത്യയിലെ ഏറ്റവും ലൈക്ക് കിട്ടിയ ട്വീറ്റ് ഇതാണ് എന്ന് ട്വിറ്റര്‍ ഇന്ത്യ തന്നെ അറിയിച്ചിട്ടുണ്ട്.

642.7 k ലൈക്കുകയാണ് ഈ ട്വീറ്റിന് കിട്ടിയത്. അതായത് 642,700 ലൈക്കുകള്‍. ഇംഗ്ലീഷിലും, ഹിന്ദിയിലും കൂടാതെ തമിഴിലും കൂടി ആണ് ട്വിറ്റര്‍ ഇന്ത്യയുടെ ട്വീറ്റ്.

ലൈക്കുകളുടെ കാര്യത്തില്‍ 'വിരുഷ്‌ക' ഒന്നാമതെത്തിയപ്പോള്‍, റീ ട്വീറ്റുകളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ടത് ദളപതി വിജയത് ആയിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ സെല്‍ഫി ചിത്രമാണ് ഇത്തരത്തില്‍ തരംഗമായത്. ഒരുലക്ഷത്തി അമ്പത്തി അയ്യായിരം റീ ട്വീറ്റുകളാണ് ഇതിന് ലഭിച്ചത്. 3.76 ലക്ഷം ലൈക്കുകളും കിട്ടിയിട്ടുണ്ട്.

2020 ല്‍ ഏറ്റവും അധികം ക്വാട്ട് ചെയ്യപ്പെട്ടത് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റ് ആയിരുന്നു. കൊവിഡ് പോസിറ്റീവ് ആയ കാര്യവും ആശുപത്രിയിലേക്ക് മാറിയ കാര്യവും അറിയിച്ചുകൊണ്ടുള്ളതായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. 43600 തവണയാണ് ഇത് ക്വാട്ട് ചെയ്യപ്പെട്ടത്. 4.43 ലക്ഷം ലൈക്കുകളും ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+