ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനങ്ങള്‍; വനിതകള്‍ തിരഞ്ഞെടുത്തത് ഈ സംസ്ഥാനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വനിതാ പ്രൊഫഷണലുകള്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഇടം പിടിച്ച് കേരളവും. 2025 ലെ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിലാണ് തൊഴില്‍ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചത്. വനിതാ പ്രൊഫഷണലുകളാണ് കേരളത്തില്‍ ജോലി ചെയ്യാന്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഏറ്റവും കൂടുതല്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കേരളം.
രാജ്യത്ത് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ മുന്നിലുള്ളത് മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ എന്നീ സ്ഥലങ്ങളാണെന്ന് ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ ജോലി ചെയ്യാനാണ് പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നിങ്ങനെ പോകുന്നു പുരുഷന്മാര്‍ മുന്‍ഗണന നല്‍കുന്ന സംസ്ഥാനങ്ങള്‍. ഈ മേഖലകളുടെ സാമ്പത്തികമായ വളര്‍ച്ചയും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളും ആണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിപ്പിക്കുന്നത്.

വ്യാവസായിക, സാമ്പത്തിക വളര്‍ച്ച അതിവേഗം കൈവരിക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്‍സിആര്‍, തമിഴ്‌നാട് ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് പുരുഷന്മാര്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. ഐടി, നിര്‍മ്മാണം, ധനകാര്യം, എന്‍ജിനീയറിങ് മേഖലകളിലാണ് ഈ സംസ്ഥാനങ്ങള്‍ യുവാക്കള്‍ക്ക് ഉയര്‍ന്ന തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കേരളത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ഡല്‍ഹി എന്‍സിഇആര്‍ എന്നീ സംസ്ഥാനങ്ങളാണ് അവരുടെ മുന്‍ഗണനാ പട്ടികയിലുള്ളത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഐടി, സര്‍വീസസ് എന്നീ മേഖലകളിലാണ് ഇവിടെ സ്ത്രീകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടിക്കൂടി വരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ സംസ്ഥാനങ്ങള്‍ നല്‍കുന്ന സാമൂഹിക സുരക്ഷയാണ് വനിതകള്‍ ആദ്യം പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ പുരോഗമനപരമായ നയങ്ങള്‍, എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്ന ജോലി സ്ഥലത്തെ അന്തരീക്ഷം, നൈപുണ്യ ശേഷി വികസിപ്പിക്കുന്ന പ്രോഗ്രാമുകള്‍ എന്നിവയാണ് സ്ത്രീകളെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. തൊഴിലിടങ്ങളിലെ ലിംഗ സമത്വവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.












Click it and Unblock the Notifications