കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും; തടസമായി കൊവിഡ്

Google Oneindia Malayalam News

ദില്ലി: മുംബൈ- അഹമ്മദാബാദ് ബുള്ളന്‍ ട്രെയിന്‍ പദ്ധതി വൈകും. 2023 ഡിസംബറോടെ പൂര്‍ത്തിയാകുന്നതായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയാണ് പദ്ധതി വൈകാന്‍ കാരണം. കൊവിഡ് കാരണം ഭൂമി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതും ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും വൈകും.
പദ്ധതിയുടെ 63 ശതമാനം ഭൂമിയും ദേശിയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. 77 ശതമാനം ഗുജറാത്ത്, 80 ശതമാനം ദാഥര്‍ നഗര്‍ ഹവേലി, 22 ശതമാനം മഹാരാഷ്ട്ര എന്നിങ്ങനെയാണ് ഏറ്റെടുത്തിരിക്കുന്ന ഭൂമി. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ നിന്നും ഗുജറാത്തിലെ നവ്‌സാരിയില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധികള്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

bullet train

Recommended Video

cmsvideo
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO | Oneindia Malayalam

'കൊവിഡ് കാരണം കുറച്ച് ടെന്ററുകള്‍ മാറ്റിവെക്കുകയായിരുന്നു. കൊവിഡ് വ്യാപനം തുടരുന്നതില്‍ അത് ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് വിലയിരുത്താന്‍ ബുദ്ധമുട്ടാണ്. കൊവിഡ് പദ്ധതിയെ എത്രത്തോളം ബാധിക്കുന്നമെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് എത്രകാലം എടുക്കുമെന്നും പറയാന്‍ കഴിയില്ല.' എന്‍എച്ച്എസ്ആര്‍സിഎല്‍ എംഡി അഖല്‍ ഖാരെ വ്യക്തമാക്കി. എന്നാല്‍ ഔദ്യോഗികമായി പദ്ധതി പൂര്‍ത്തീകരണ കാലയളവ് പുതുക്കി പ്രഖ്യാപിച്ചിട്ടില്ല.

സ്്‌റ്റേഷന്‍ നിര്‍മ്മാണം, പാലങ്ങള്‍, ആര്‍ച്ചുകള്‍, മെയിന്റനന്‍സ് ഡിപ്പോ, തുരങ്കള്‍ എന്നിവ ഉള്‍പ്പെടുനവ്‌ന ഒരു സിവില്‍ വര്‍ക്ക് കോണ്‍ട്രാക്ട് 20000 കോടയാണ്. അതിവേഗ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ട്രെയിനിംഗ് ട്രാക്കുകളും ഇതിനകം വഡോദരയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ അത് കൊവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുകയാണ്.

1.8 ലക്ഷം കോടിരൂപയുടേതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. അതില്‍ സര്‍ക്കാര്‍ 10000 കോടി രൂപ നിക്ഷേപിക്കും. ഇത് കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്രയും ചേര്‍ന്ന് 5000 കോടി രൂപ വീതവും ചെലവഴിക്കും. ബാക്കി തുക 0.1 ശതമാനം പലിശയില്‍ ജപ്പാന്‍ നല്‍കും.

നേരത്തെ തീരുമാനിച്ചത് പ്രകാരം മുംബെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ് നിരക്ക് 250 രൂപയാണ്. കൂടിയ നിരക്ക് 3000 രൂപയും. ഇതിന് പുറമേ പദ്ധതിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ 30000-40000 പേര്‍ക്ക് വരെ തൊഴില്‍ ലഭിക്കുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആകെ നീളം 500 കിലോമീറ്ററാണ്. പത്ത് കോച്ചുകളടങ്ങിയ ട്രെയിന്‍ ഒരു ദിവസം 70 യാത്രകളാണ് നടത്തുക.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സ്ഥിതി വളരെ മോശം, ഇടപെട്ട് സഹായിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സ്ഥിതി വളരെ മോശം, ഇടപെട്ട് സഹായിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്

'കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക''കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക'

English summary
The Mumbai-Ahmedabad bullet train project, which is scheduled to be completed by December 2023, will be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X