കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യയ്ക്ക് നീതി വേണം പോലും!! കള്ള പ്രചരണം നടത്തിയ പത്രത്തിനെതിരെ മല്യ പോലീസ് സ്‌റ്റേഷനില്‍

  • By Neethu
Google Oneindia Malayalam News

മുംബൈ: മദ്യരാജാവ് വിജയ് മല്യ സണ്‍ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയെന്ന് പറയപ്പെടുന്ന ഇന്റര്‍വ്യൂ വ്യാജമാണെന്ന് മല്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിന് പുറമെ നീതി കിട്ടണമെന്ന ആവശ്യവുമായി പോലീസ് സ്‌റ്റേഷനില്‍.

മുംബൈ സൈബര്‍ പോലീസിനാണ് മല്യ പരാതി നല്‍കിയിരിക്കുന്നത്. മല്യയുടേതാണെന്ന് പറഞ്ഞുള്ള ഇമെയില്‍ സന്ദേശം പത്രത്തില്‍ വാര്‍ത്തയായി പ്രചരിപ്പിച്ചു എന്നതാണ് പരാതി. അത് തന്റെ മെയില്‍ അല്ലെന്നും ഒരു മാധ്യമത്തിനും ഇന്റര്‍വ്യൂ നല്‍കിയിട്ടില്ലെന്നും അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കള്ളമാണെന്നും കാണിച്ച് മല്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

vijay-mallya-ipl

[email protected] എന്ന മെയില്‍ ഐഡിയിലൂടെ മല്യയുമൊത്ത് ഇന്റര്‍വ്യൂ നടത്തിയ എന്നായിരുന്നു പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മല്യ പറഞ്ഞു എന്ന് പറയുന്ന കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മാര്‍ച്ച് 12 നായിരുന്നു വാര്‍ത്ത വന്നത്. സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ മുംബൈ സൈബര്‍ സ്റ്റേഷനില്‍ മല്യയുടെ വിശ്വസ്ത സേവകനാണ് പരാതി നല്‍കാന്‍ എത്തിയത്. പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോടികള്‍ കടമെടുത്ത് മുങ്ങി നടക്കുന്ന മല്യക്കെതിരെ ചോദ്യം ചെയ്യലിന് ഇന്ത്യയില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് മാര്‍ച്ച് 18 നാണ്. ഇതിന് പുറമേ കഴിഞ്ഞ ദിവസത്തില്‍ ചെക്ക് മടങ്ങിയ കേസില്‍ ആറോളം ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ കേസില്‍ മാര്‍ച്ച് 29 ന് മുന്‍പായി കോടതിയില്‍ ഹാജരാക്കാനും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസുകളുടെ ശ്രദ്ധതിരിക്കാനാണോ പുതിയൊരു പരാതിയുമായി എത്തിയതെന്ന് സംശയിക്കേണ്ടിരിക്കുന്നു.

English summary
The Mumbai cyber police have received an application on behalf of Vijay Mallya alleging that the email address through which a weekly newspaper claimed to have interviewed could be an impersonator posing as him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X