കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് മാത്രം വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിച്ചു. രാം ജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു പാര്‍ട്ടികളുടെ അവകാശവാദത്തെ എതിര്‍ത്ത മുസ്ലീം പാര്‍ട്ടികള്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഹിന്ദു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലെ തര്‍ക്ക ഭൂമിയിലാണെന്ന് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം മുന്‍ നിര്‍ത്തി 1934ല്‍ അവിടെയൊരു മുസ്ലീം പള്ളിയുണ്ടായിരുന്നുവെന്ന ചരിത്ര വസ്തുത തള്ളിക്കളയാനാകില്ലെന്നും അവര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രം

ഈ കേസില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്ത്യയുടെ ഭാവിയെയും അതിന്റെ മതേതരത്വത്തെയും ഭരണഘടനയുടെ മതേതര സ്വഭാവത്തെയും സാരമായി ബാധിക്കുമെന്ന് മുസ്ലീം കക്ഷികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. രാമന്റെ ജനന സ്ഥലമാണ് ഇതെന്ന് കോടതി എന്തു തെളിവുകളുടെ സാഹചര്യത്തിലാണ് തീരുമാനിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

supreme-court

പള്ളിയില്‍ ഒരു തരത്തിലുമുള്ള ഹിന്ദു രൂപങ്ങളുമില്ല. ചില സ്ലാബുകളില്‍ മയിലോ താമരയോ ഉണ്ടെന്നത് കൊണ്ട് മാത്രം ഇത് ഹിന്ദു ഘടനയാണെന്ന് അര്‍ഥമാക്കുമോയെന്നും ധവാന്‍ ചോദിച്ചു. 1934 ല്‍ ഹിന്ദുക്കള്‍ മസ്ജിദിന് കേടുവരുത്തി. 1949 ല്‍ അവര്‍ മസ്ജിദിലേക്ക് അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. 1992 ല്‍ ഹിന്ദുക്കള്‍ ഇത് പൊളിച്ചു. ഈ വസ്തുതകള്‍ എവിടെയാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി നിലകൊള്ളുന്നത്? സമകാലിക ചരിത്ര വസ്തുതകളുടെ കാഴ്ച നഷ്ടപ്പെടുകയും ഈ കേസ് തീരുമാനിക്കാനുള്ള കാരണം വിശ്വാസം മാത്രമായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ പറയുന്നു. ചരിത്രപരമായ എല്ലാ വസ്തുതകളും അവരുടെ അവകാശവാദത്തിനെതിരെ ശേഖരിക്കപ്പെട്ടിട്ടും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നത് ഒരു ഹിന്ദു ഭരണഘടനയാണോ? എന്നും അദ്ദേഹം ചോദിച്ചു.

സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചുസൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു

മതേതര ഭരണഘടനയായതിനാല്‍ ഹിന്ദു ഭരണഘടനയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് ബെഞ്ച് പറഞ്ഞപ്പോള്‍, ചില കാര്യങ്ങള്‍ ഈ രീതിയില്‍ നിന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ധവാന്‍ പറഞ്ഞു. ചില ഹിന്ദു പാര്‍ട്ടികള്‍ അവരുടെ കേസ് വാദിച്ചിരുന്നു. രാജ്യത്തിന്റെ ഭാവിക്ക് ഇത് പ്രധാനമാണ്. ഒഴിഞ്ഞ സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്നും തകര്‍ന്ന ബാബ്രി മസ്ജിദിന് താഴെ ഒരു വലിയ ഹിന്ദു ഘടനയുടെ തെളിവുകളെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞു. എ.എസ്.ഐ 90 തോടുകള്‍ കുഴിച്ച് ചരിത്രത്തിലെ പല കാലഘട്ടങ്ങളിലുമുള്ള ചില ഹിന്ദു ഘടന കണ്ടെത്തി. ഇതിനര്‍ത്ഥം ഈ ഘടനകള്‍ പല കാലഘട്ടങ്ങളില്‍ നിന്നുള്ളവയും അവശിഷ്ടങ്ങളായി മാറിയതുമാണ്. പള്ളി പണിയുമ്പോള്‍ തരിശുനിലത്തിന് മുകളിലായിരുന്നു അത്. സൈറ്റിലെ ഹിന്ദു ഘടനയുടെ മുന്‍കാല നിലനില്‍പ്പിനെക്കുറിച്ച് കൃത്യമായ ഒരു നിഗമനവും എ.എസ്.ഐ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
The Muslim parties have told the Supreme Court that verdict is not based on the beliefs of Hindus in Ayodhya Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X