'ആരാണ് അദാനിക്ക് പിറകില്ലെന്ന് രാജ്യം അറിയണം', കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: ഗൗതം അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. ഗൗതം അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ചര്‍ച്ചയെ ഭയക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ച അനുഭവിച്ചേ മതിയാകൂ.
അദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാതിരിക്കാന്‍ സര്‍ക്കാരും മോദിയും എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനുളള കാരണം എല്ലാവര്‍ക്കും അറിയാം. താന്‍ മൂന്നാല് വര്‍ഷമായി ഇക്കാര്യം പറയുന്നു. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സത്യം പുറത്ത് വരണം. കോടിക്കണക്കിന് രൂപയുടെ കൊളളയെ കുറിച്ച് ചര്‍ച്ച നടക്കണം. അദാനിയുടെ പിറകില്‍ ഏത് ശക്തിയാണ് എന്ന് രാജ്യത്തിന് അറിയേണ്ടതുണ്ട് എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.












Click it and Unblock the Notifications