'നേഷനെ ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമുളള നാഷണൽ ക്രഷ്', നേഹ ബോറയ്ക്കെതിരെ അബ്ദുളളക്കുട്ടി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള പോരാട്ടങ്ങളുടെ മുൻനിരയിലുളള വിദ്യാർത്ഥി നേതാവാണ് നേഹ ബോറ. ഡൽഹി പോലീസ് പലതവണ കസ്റ്റഡിയിലെടുത്തിട്ടും ഓരോ ദിവസവും സമരത്തിലേക്ക് തിരിച്ച് വന്ന നേഹ സോഷ്യൽ മീഡിയയിലും വൈറലാണ്.
അതിനിടെ നേഹ ബോറയ്ക്ക് എതിരെ ബിജെപി നേതാക്കൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നുണ്ട്. നേഹ വിഘടനവാദികളേയും തീവ്രവാദികളേയും പിന്തുണയ്ക്കുന്ന ആളാണെന്നാണ് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി ആരോപിക്കുന്നത്.
എപി അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 'ആരാണ് നേഹാ ബോറ?? ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്വാനിയെയും അടക്കം ഡസൻ കണക്കിന് മന്ത്രിമാരെ വധിക്കാൻ പദ്ധതിയിട്ടിരുന്ന ആക്രമണമാണ് 2001ലെ പാർലമെൻ്റ് ആക്രമണം.അതിൻ്റെ പ്രധാന സൂത്രധാരനും ഭീകരവാദികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്ത ഭീകരവാദിയാണ് അഫ്സൽ ഗുരു.

പാർലമെൻ്റ് ആക്രമണത്തിലെ പങ്കിനെ മറച്ച് വെച്ചിട്ടില്ല എന്ന് മാത്രമല്ല, അതിനെ അഭിമാനത്തോടെ വിളിച്ച് പറയുകയും ചെയ്ത ഭീകരവാദിയായിരുന്നു അഫ്സൽ.. ആ അഫ്സലിനെ സ്തുതിച്ച് 2016 ൽ ജെ എൻ യു ക്യാമ്പസിൽ , "അഫ്സൽ തും ഹമാരെ അർമാനോ കോ മൻസിൽ തക് പോഹ്ചായെങ്കെ" (അഫ്സൽ നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും..) എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവാദിയാണ് ഉമർ ഖാലിദ്..കശ്മീർ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണ് എന്നും കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആവർത്തിച്ച് പറഞ്ഞ,ഡൽഹി കലാപത്തിലെ സൂത്രധാരൻമാരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഭീകരവാദിയെ ഇന്ന് ഇന്ത്യയിൽ അരയും തലയും മുറുക്കി പിന്തുണയ്ക്കുന്ന ഒരു ചോട്ടാ നേതാവാണ് നേഹാ ബോറ....
ഇതേ വർഷം ആഗസ്റ്റ് മാസത്തിൽ കാശ്മീരിന് ആസാദി(സ്വാതന്ത്ര്യം) വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കശ്മീരികളുടെ അഭിലാഷത്തിനോടൊപ്പമാണ് ഞാൻ എന്ന് പറഞ്ഞ യുവതി.ഇന്ത്യയിലെ നക്.സ.ലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷ.
ഉത്തരാഖണ്ഡിലെ ഒരു സൈനികൻ്റെ മകളായി ജനിച്ച നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്.അതിന് പ്രചോദനമായത് ഇന്ത്യൻ നക്.സലി.സത്തിൻ്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിൻ്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്ന അരുന്ധതി റോയുടെ പുസ്തകങ്ങളുമായിരുന്നു.. അതാണ് അവരുടെ പിന്നീടുള്ള രാഷ്ട്രീയത്തെ സ്വാധീനിച്ചതും.
പഹൽഗാനിൽ ആക്രമിച്ചവരെ തള്ളി പറഞ്ഞോ ഇരകൾക്ക് വേണ്ടി ഒരു ആദരാഞ്ജലിയോ അർപ്പിക്കാത്ത ഇവർ പക്ഷേ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ തിരിച്ച് അടിച്ചാൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടി ആര് ഉത്തരം പറയുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്...ഈ രാജ്യത്തിൻ്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന,ചോദ്യം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരുത്തിയെ റോയിറ്റേഴ്സ്, ബിബിസി അടക്കമുള്ള ഇന്ത്യാ വിരുദ്ധ മാധ്യമങ്ങൾ വിടാതെ ഇന്ത്യൻ ജെൻസി കലഹത്തിൻ്റെ ലൈം ലൈറ്റിനിർത്തണമെങ്കിൽ തന്നെ എന്താണ് ഉദ്ദേശം എന്ന് ചോറ് കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും.
മോദിയെ,ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം, പക്ഷേ തീവ്രവാദികളെ, വിഘടനവാദികളെ താങ്ങി നടക്കുന്ന ഒരുത്തിയെ പിന്തുണയ്ക്കണം,പുകഴ്ത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം മോദിയോടല്ല, ഈ രാജ്യത്തിനോടാണ്.. പലരും ഇവരെ ഒരു പൂക്കി ജെൻസി നായികയായിട്ട് മാത്രം കണ്ട് അവരുടെ പശ്ചാത്തലം ലഘൂകരിച്ച് നിർത്തുന്നതായി തോന്നിയത് കൊണ്ടാണ് ഇത്രയും പറയാമെന്ന് കരുതിയത്.. കനയ്യ കുമാറിൻ്റെ സ്ത്രീ വെർഷൻ എന്നതിനപ്പുറം മറ്റൊന്നുമല്ല ഇവരെന്ന് കാലം വൈകാതെ തെളിയിക്കും... പലരും നാഷണൽ ക്രഷായി ഇവരെ കാണുന്നത് കൊണ്ട് ഓർമ്മപ്പെടുത്തട്ടെ, ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ വേണ്ടി നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ്'.


Click it and Unblock the Notifications
