• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമരങ്ങള്‍ ഡല്‍ഹി കീഴടക്കിയ വര്‍ഷം; 2020ല്‍ ആളിക്കത്തി എരിഞ്ഞുകത്തുന്ന പൗരത്വ പ്രക്ഷോഭം

ന്യൂഡല്‍ഹി: 2020 ലോകം മുഴുവന്‍ ഒര്‍മ്മിക്കുന്നത്‌ കോവിഡ്‌ എന്ന മഹാമാരിയുടെ പേരിലാണെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ രാജ്യമാകെ കത്തിപ്പടര്‍ന്ന ഐതിഹാസിക സമരങ്ങളുടെ കൂടി വര്‍ഷമായാകും 2020നെ കാണുന്നത്‌. 2019 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടര്‍ന്നത്‌ 2020 ജനുവരിമാസത്തോടെയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സാക്ഷ്യം വഹിച്ചാണ്‌ ഇന്ത്യന്‍ ജനത 2020നെ വരവേറ്റതെങ്കില്‍ 2020 അവസാനിക്കുമ്പോള്‍ രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കര്‍ഷക സമരത്തിനാണ്‌ രാജ്യ തലസ്ഥാനം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്‌.

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം

2019 ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ്‌ പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നത്‌. പാക്കിസ്ഥാന്‍ ബംഗ്‌ളാദേശ്‌ അഫ്‌ഗാനിസ്ഥാന്‍ എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള ആറ്‌ മതസ്ഥര്‍ക്ക്‌ രാജ്യത്ത്‌ പൗരത്വം അനുവദിക്കുന്നതാണ്‌ പൗരത്വ ഭേദഗതി ബില്‍. 2014 ഡിസംബര്‍ 31ന്‌ മുന്‍പ്‌ ഇന്ത്യയില്‍ എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ്‌ പൗരത്വം. ഹിന്ദു, ക്രിസ്‌ത്യന്‍,സിഖ്‌,ബുദ്ധ. ജൈന, പാര്‍്‌സി മതവിശ്വാസികള്‍ക്കാണ്‌ ബില്‍ പ്രകാരം പൗരത്വം ലഭിക്കുക. എന്നാല്‍ ഇത്തരം യോഗ്യതകളില്‍ നിന്ന്‌ മുസ്ലീങ്ങളെ ഈ നിയമം ഒഴുവാക്കുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ പൗരത്വത്തിന്റെ വ്യവസ്ഥകളില്‍ മതപരിഗണന ഉള്‍പ്പെടുത്തുന്നത്‌. 2019 ഡിസംബര്‍ 4ന്‌ കേന്ദ്ര മന്ത്രി സഭ പാസാക്കിയ ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന്‌ 2019 ഡിസംബര്‍ 10ന്‌ ലോക്‌സഭയിലും 2019 ഡിസംബര്‍ 11 ന്‌ രാജ്യ സഭയിലും പാസാക്കി.

പൗരത്വ ഭേദഗതി നിയമവും മുസ്ലീം വിഭാഗവും

പൗരത്വ ഭേദഗതി നിയമവും മുസ്ലീം വിഭാഗവും

മുസ്ലീം വിഭാഗം ഒഴികെയുള്ള മതങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക്‌ പൗരത്വം നല്‍കുന്നതിലൂടെ മുസ്ലീം വിഭാഗത്തെ രണ്ടാം കിട പൗരന്‍മാരായാണ്‌ രാജ്യം പരിഗണിക്കുന്നതെന്ന്‌ പ്രീതിയാണ്‌ ഉണ്ടാക്കുന്നത്‌. നിയമത്തിന്‌ മുന്നില്‍ എല്ലാവരും തുല്യ സംരക്ഷണമാണ്‌ ലഭിയ്‌ക്കുന്നതെന്ന ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ പരിഷ്‌കരിച്ച പൗരത്വ ഭേദഗതി നിയമം. എന്നാല്‍ തത്തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്നതല്ല ബില്ലെന്നാണ്‌ സര്‍ക്കാര്‍ വാദം.

പൗരത്വ പ്രക്ഷോഭത്തിന്‌ തിരികൊളുത്തി ജാമിയ മിലിയ

പൗരത്വ പ്രക്ഷോഭത്തിന്‌ തിരികൊളുത്തി ജാമിയ മിലിയ

പൗരത്വ നിയമത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തി മുന്നോട്ടെത്തിയത്‌ രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളായിരുന്നു. ജാമിയ മിലിയയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്‌ത വിദ്യാര്‍ഥികളെ ക്രൂരമായി അടിച്ചമര്‍ത്തിയ ഡല്‍ഹി പൊലീസ്‌ നടപടിയാണ്‌ യഥാര്‍ഥത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്താന്‍ പ്രചോദനമായത്‌. ജാമിയ മിലിയ വിദ്യാര്‍ഥികളെ കാമ്പസിലെ ലൈ്ര്രബറിയില്‍ അടക്കം കയറി ഡല്‍ഹി പോലീസ്‌ ക്രൂരമായി മര്‍ദിക്കുന്ന നിര്‍ദേശങ്ങള്‍ പുറത്തു വന്നതോടെ രാജ്യം മുഴുവന്‍ സമരം കത്തിപ്പടര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആരംഭിച്ച സമരം പിന്നീട്‌ രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമായി മറുകയായിരുന്നു. ജാമിയ മിലിയ സര്‍വകലാശലക്കു പുറമേ അലിഗഢ്‌ സര്‍വകലാശാല, പഞ്ചാബ്‌ യൂണിവേഴ്‌സിറ്റി. ജെഎന്‍യു യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സര്‍വകലാശഖളിലെ വിദ്യാര്‍ഥികളാണ്‌ പൗരത്വ നിയമഭേദഗതിക്കെതിരെ സമരവുമായി മുന്നിട്ടറിങ്ങയത്‌

രാജ്യവ്യാപകമായി സമരം കത്തിപ്പടരുന്നു

രാജ്യവ്യാപകമായി സമരം കത്തിപ്പടരുന്നു

വിദ്യാര്‍ഥികളില്‍ നിന്നും സമരം രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ഏറ്റെടുത്തതോടെ രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരായ സമരം കത്തിപ്പടര്‍ന്നു. ഇടത്‌പക്ഷ സംഘടനകളും, ദളിത്‌ മുസ്ലീം ന്യൂനപക്ഷ സംഘടനകളും കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ തെരുവിലിറങ്ങി സമരം ചെയ്‌തു രാജ്യത്തെ സാസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖരാണ്‌ പൗരത്വ ഭോദഗതി നിയമത്തിനെതിരായ സമരത്തെ അനുകൂലിച്ച രംഗത്തെത്തിയത്‌. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന്‌ പ്രഖ്യാപിച്ചു രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി നിയമസഭയില്‍ ഓര്‍ഡിനന്‍സ്‌ ഇറക്കുന്നതും കേരള സര്‍ക്കാരാണ്‌.

ശ്രദ്ധേയമായ ഷഹീന്‍ബാഗ്‌ സമരം

ശ്രദ്ധേയമായ ഷഹീന്‍ബാഗ്‌ സമരം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച സമരം ആയിരുന്നു ഷഹീന്‍ബാഗ്‌ സമരം . പ്രതിഷേധിച്ച ജാമിയമിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ കയറി പൊലീസ്‌ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ തെക്കന്‍ ഡല്‍ഹിയേയും നോയ്‌ഡയേയും ബന്ധിപ്പിക്കുന്ന പ്രധാന റോടില്‍ അന്ന്‌ രാത്രി പത്ത്‌ മണിക്ക്‌ പത്ത്‌ സ്‌ത്രീകള്‍ തുടങ്ങിവെക്കുകയും പിന്നീട്‌ ആയിരക്കണക്കിന്‌ സ്‌ത്രീകള്‍ ഒപ്പം ചേരുകയും ചെയ്‌ത്‌ ശ്രദ്ദേയമായ സമരമാണ്‌ ഷഹീന്‍ ബാഗ്‌ സമരം. ഡല്‍ഹിയിലെ ഒരു റോഡ്‌ ഉപരോധിച്ചാണ്‌ അവര്‍ സമരം നടത്തി വന്നിരുന്നത്‌്‌. പൗരത്വ സമരത്തില്‍ കേന്ദ്രത്തിന്‌ തലവേദനയായി മാറിയതും ഷഹീന്‍ബാഗ്‌ സമരം ആയിരുന്നു. ഷഹീന്‍ ബാഗിലെ സമരപ്പന്തല്‍ പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ച സര്‍ക്കാരിന്‌ പരാജയമാണുണ്ടായത്‌. കടുത്ത തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ ഷഹീന്‍ബാഗില്‍ സമരത്തില്‍ പങ്കെടുത്തത്‌.

അടിച്ചമര്‍ത്തി തുറുങ്കിലടച്ച്‌ കേന്ദ്ര സര്‍ക്കാര്‍

അടിച്ചമര്‍ത്തി തുറുങ്കിലടച്ച്‌ കേന്ദ്ര സര്‍ക്കാര്‍

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുക എന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. വര്‍ഗീയ കാര്‍ഡിറക്കി സമരത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പൗരത്വ സമരക്കാരെ ഡല്‍ഹി പൊലീസ്‌ നേരിട്ട അതേ മാതൃകയിലാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സമരത്തെ അടിച്ചമര്‍ത്തിയത്‌. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമെല്ലാം പൊലീസ്‌ സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടി. സമരത്തിന്‌ മുന്നില്‍ നിന്ന നേതാക്കളയെല്ലാം ജയിലിലാക്കി. ഭീം ആര്‍മി നേതാവ്‌ ചന്ദ്ര ശേഘര്‍ ആസാദ്‌ മുതല്‍ ലോകപ്രശസ്‌ത ചരിത്രകാരനായ രാമചന്ദ്ര ഗുഹവരെ പൗരത്വ സമരത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. സമരക്കാരോടെ ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറിയില്ല.

cmsvideo
  Cow and Cattle will be part of farmers protest | Oneindia Malayalam
  എരിഞ്ഞു കത്തുന്ന പൗരത്വ സമരം

  എരിഞ്ഞു കത്തുന്ന പൗരത്വ സമരം

  കോവിഡ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെയാണ്‌ പൗരത്വ സമരവും ദുര്‍ബലമാകുന്നത്‌. കോവിഡ്‌ രാജ്യത്ത്‌ സ്ഥിരീകരിച്ചതോടെ കൂട്ടം കൂടനോ സമരം ചെയ്യാനോ സാധിക്കില്ല എന്നു വന്നതോടെയാണ്‌ തെരുവിലെ പൗരത്വ സമരങ്ങള്‍ക്ക്‌ സമാപനം ആകുന്നത്‌. കോവിഡിന്റെ പേര്‌ പറഞ്ഞാണ്‌ ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ കോന്ദ്ര സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്‌. കൊവിഡിന്റ പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ മറ്റ്‌ തുടര്‍ നടപടികളുമായി മുന്നോട്ട്‌ പോയില്ലെങ്കിലും കൊവിഡ്‌ കാലത്തിന്‌ ശേഷം കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ്‌ സാധ്യത. ഇപ്പോഴും എരിഞ്ഞടങ്ങാത്ത പൗരത്വ പ്രക്ഷോഭം 2020ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സമര പോരാട്ടങ്ങളില്‍ ഒന്നായിരുന്നു.

  English summary
  the national wide protest against the national citizenship bill in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X