Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പ്രതീക്ഷകളിലേക്കും പുതിയ ഇന്ത്യയിലേക്കുമുള്ള മാര്‍ഗ്ഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം: മോദി

ദില്ലി: കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ലോകത്തെ പല കാര്യങ്ങളും മാറിയെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ലോകത്തിലെ എല്ലാ പ്രദേശങ്ങളും മാറി. എല്ലാ വ്യവസ്ഥയും മാറി. ഈ മൂന്ന് ദശകങ്ങളിലും നമ്മുടെ ജീവിതത്തിന്റെ ഒരു വശവും മുമ്പത്തെപ്പോലെ നിലനില്‍ക്കുന്നില്ല. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, അത് ഇപ്പോഴും പഴയ മാതൃകയിലാണ് പ്രവർത്തിക്കുന്നത്'-നരേന്ദ്ര മോദി പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം പുതിയ ഇന്ത്യ, പുതിയ പ്രതീക്ഷകൾ, പുതിയ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ്. കഴിഞ്ഞ നാല്-അഞ്ച് വർഷങ്ങളിലെ കഠിനാധ്വാനമാണ് ഇതിന് പിന്നിൽ. എല്ലാ മേഖലയിലെയും ആളുകൾ, ഓരോ വിഭാഗത്തിലും, എല്ലാ ഭാഷയിലും രാവും പകലും അതിനായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

modi

ഇപ്പോഴാണ് യഥാർത്ഥ പ്രവർത്തനം ആരംഭിച്ചത്. ഈ ഘട്ടത്തില്‍ തന്നെ
ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കണം. നമ്മള്‍ ഒരുമിച്ച് ഈ ജോലികള്‍ പൂര്‍ത്തിയാക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള ഈ പ്രചാരണത്തിൽ നമ്മുടെ പ്രിൻസിപ്പൽമാരും അധ്യാപകരും ആവേശത്തോടെ പങ്കെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുടനീളമുള്ള അധ്യാപകരോട് നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 15 ദശലക്ഷത്തിലധികം നിർദ്ദേശങ്ങളാണ് ലഭിച്ചത്. ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ഈ നിർദ്ദേശങ്ങൾ സഹായകരമാവും. കുട്ടികളിൽ ഗണിതശാസ്ത്ര ചിന്തയും ശാസ്ത്രീയ സ്വഭാവവും വളരണം, അത് വളരെ ആവശ്യമാണ്. ഗണിതശാസ്ത്രപരമായ ചിന്തകൾ കുട്ടികൾ ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നുവെന്ന് മാത്രമല്ല, മറിച്ച് അത് ഒരു ചിന്താ രീതി കൂടിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
    Narendra modi disabled youtube dislike option | Oneindia Malayalam

    21-ാം നൂറ്റാണ്ടിലെ സ്‌കൂൾ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ വിദ്യാഭ്യാസ നയം- 2020 അടിസ്ഥനത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വിദ്യഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+