കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് വീണ്ടും എസ്എഫ്‌ഐ സെക്രട്ടറി! ഈ തെലുങ്ക് ബ്രാഹ്മണന്‍!!!

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎമ്മിന്റെ ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള നേതാവാണ് സീതാറാം യെച്ചൂരി. കേരളത്തില്‍ പിണറായി വിജയന്‍ അടക്കമുളള നേതാക്കള്‍ കെഎസ്എഫും കെഎസൈ്വഎഫും ഒക്കെ ആയി നടക്കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പോലും ഇല്ലാതിരുന്ന ആളാണ് യെച്ചൂരി.

എന്നാല്‍ എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ സീതാറാം ചെയ്യൂരിയുടെ രാഷ്ട്രീയ വളര്‍ച്ച ആരേയും ഞെട്ടിക്കുന്നതായിരുന്നു. പാര്‍ട്ടിയിലെ യുവതുര്‍ക്കികളായിരുന്ന പ്രകാശ് കാരാട്ടും യെച്ചൂരിയും അടുത്തടുത്ത ടേമുകളില്‍ ദേശീയ ജനറല്‍ സെക്രട്ടറിപദത്തില്‍ എത്തിയെന്നതും ശ്രദ്ധേയമാണ്.

കാരാട്ടിനേയും കേരള ഘടകത്തിലെ അതിശക്തരേയും തള്ളി പാര്‍ട്ടിയുടെ അമരത്തെത്തുമ്പോള്‍ ഈ തെലുങ്ക് ബ്രാഹമണന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാത്തിരുന്ന് കാണാം...

തെലുങ്ക് ബ്രാഹ്മണന്‍

തെലുങ്ക് ബ്രാഹ്മണന്‍

1952 ല്‍ ചെന്നൈയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് സീതാറാം യെച്ചൂരിയുടെ ജനനം. എന്നാല്‍ ജീവിതം അദ്ദേഹത്തെ എത്തിച്ചത് പോരാട്ടത്തിന്റെ പാതയിലേക്കാണ്.

മികച്ച വിദ്യാര്‍ത്ഥി

മികച്ച വിദ്യാര്‍ത്ഥി

മികച്ച വിദ്യാര്‍ത്ഥി ആയിരുന്നു യെച്ചൂരി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ദില്ലിയിലെ പ്രസിദ്ധമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് എക്കണോമിക്‌സില്‍ ഒന്നാം ക്ലാസ്സോടെ ബിരുദം സ്വന്തമാക്കി.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

എസ്എഫ്‌ഐ രൂപീകരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം അതില്‍ അംഗമാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു ഇത്.

കാരാട്ടിന് ശേഷം

കാരാട്ടിന് ശേഷം

യെച്ചൂരി ജെഎന്‍യുവില്‍ എത്തുമ്പോള്‍ പ്രകാശ് കാരാട്ട് ആയിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ സാരഥി. പിന്നീട് യെച്ചൂരി കാരാട്ടിന്റെ പിന്‍ഗാമിയായി.

ഗവേഷണം ഉപേക്ഷിച്ചു

ഗവേഷണം ഉപേക്ഷിച്ചു

ബിരുദാനന്ദരബിരുദത്തിന് ശേഷം ജെഎന്‍യുവില്‍ തന്നെ ഗവേഷണ ബിരുദത്തിന് ചേര്‍ന്നിരുന്നു അദ്ദേഹം. എന്നാല്‍ അടിയന്തരാവസ്ഥയുടെ തീച്ചൂളയിലേക്ക് സമരതീക്ഷണതയോടെ ഇറങ്ങിയ യെച്ചൂരിയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരിയെ പോലീസ് അറസ്റ്റ് ചെയ്തു.

എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്

എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്

1978 ല്‍ എസ്എഫ്‌ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രസിഡന്റ് ആയി. ഇതേ വര്‍ഷം തന്നെ ദേശീയ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

പ്രായം കുറഞ്ഞ സിസി മെമ്പര്‍

പ്രായം കുറഞ്ഞ സിസി മെമ്പര്‍

സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര കമ്മിറ്റി അംഗമാണ് സീതാറാം ചെയ്യൂരി. 1984 ല്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്. 1985 ല്‍ കേന്ദ്ര കമ്മിറ്റി അംഗം.

പോളിറ്റ് ബ്യൂറോ

പോളിറ്റ് ബ്യൂറോ

1992 ല്‍ 40-ാം വയസ്സില്‍ യെച്ചൂരി സിപിഎം പോളിറ്റ് ബ്യൂറോയില്‍ എത്തി. ഇതേസമയം പ്രകാശ് കാരാട്ടും പിബിയില്‍ ഉണ്ട്.

ദേശീയ മുഖം

ദേശീയ മുഖം

ഇടതുപക്ഷത്തിന്റെ ദേശീയ മുഖമായി മാറിക്കഴിഞ്ഞിരുന്നു സീതാറാം യെച്ചൂരി അപ്പോഴേക്കും. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് തോല്‍പിച്ചത് അന്നത്തെ യുവതുര്‍ക്കികളായ യെച്ചൂരിയും പ്രകാശ് കാരാട്ടും ചേര്‍ന്നായിരുന്നു.

ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത്

ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത്

ദേവഗൗഡയെ പ്രധാനമന്ത്രിയാക്കുന്നതിലും പ്രധാന പങ്കുവഴിച്ച രാഷ്ട്രീയ നേതാവായിരുന്നു സീതാറാം യെച്ചൂരി.

നേപ്പാളിലെ മാവോയിസ്റ്റുകള്‍

നേപ്പാളിലെ മാവോയിസ്റ്റുകള്‍

നേപ്പാളിലെ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നതില്‍ നിര്‍ണായക പങ്ക് വങിച്ചതും സീതാറാം യെച്ചൂരി തന്നെ.

 പാര്‍ലമെന്റേറിയന്‍

പാര്‍ലമെന്റേറിയന്‍

മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയാണ് സീതാറാം യെച്ചൂരി. നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം.

രണ്ട് വിവാഹം

രണ്ട് വിവാഹം

രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട് യെച്ചൂരി. ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് നിലവിലെ ഭാര്യ.

English summary
The newly elected CPM general secretary, who is Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X