വിവാഹം കഴിഞ്ഞയുടൻ വധു പോലീസ് സ്റ്റേഷനിലേക്ക്.. ആവശ്യം രണ്ടാമതും കെട്ടണം..പിന്നെ നടന്നത് ഇങ്ങനെ
വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികളുടെ ഒരുപാട് കാലത്തെ ആഗ്രഹം പൂവണിയുന്ന സമയമായിരിക്കും. എന്നാൽ ചില ആളുകളെ സംബന്ധിച്ച് വീട്ടുകാരുടെ നിർബന്ധം കാരണം സമ്മതിക്കുന്ന വിവാഹമായിരിക്കും. ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് വിവാഹ വീഡിയോകളാണ്... തമാശ നിറഞ്ഞ രംഗങ്ങൾ മുതൽ നാടകീയമായ സംഭവങ്ങൾ വരെ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ നാടകീയ രംഗങ്ങളാണ് ഒരു കല്യാണത്തിനിടെ സംഭവിച്ചത്. ഇനി എന്താണ് സംഭവം എന്ന് വിശദമായി നോക്കാം. കല്യാണം കഴിഞ്ഞാൽ സാധാരണയായി വധു വരന്റെ കൂടെ പോകും. എന്നാൽ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. കല്യാണം കഴിഞ്ഞ വധു നേരെ ചെന്നത് പോലീസ് സ്‌റ്റേഷനിലേക്ക്. ഇപ്പോൾ വൈറലായ വീഡിയോയിൽ, നവവധു പോലീസ് സ്റ്റേഷനിൽ ബഹളം സൃഷ്ടിക്കുന്നതും കാമുകനെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നതും കാണാം. "ദോ ഷാദി കരേങ്കേ ദോ ഷാദി (ഞാൻ രണ്ട് വിവാഹം കഴിക്കും)" എന്ന് അവൾ പറയുന്നത് കേൾക്കാം.

വധു മദ്യലഹരിയിലാണെന്നും പറയുന്നു. അവിടെ ചെന്നയുടൻ വധു ബഹളമുണ്ടാക്കുന്നു. വനിതാ കോൺസ്റ്റബിൾമാർ അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പേപ്പറുകളും മൊബൈൽ ഫോണും വലിച്ചെറിയുന്നത് കാണാം. ചുവപ്പും സ്വർണ്ണവും കലർന്ന സാരി ധരിച്ച വധുവിനെ പിന്നീട് വനിതാ കോൺസ്റ്റബിൾമാരിൽ ഒരാൾ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം. ദീപിക നാരായൺ ഭരദ്വാജ് ആണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്, ഇതുവരെ 268-ലധികം റീട്വീറ്റുകളും ക്വോട്ട് റീട്വീറ്റുകളും ലഭിച്ചു, 39K കാഴ്ചകൾ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
വധുവിനെ വിമർശിച്ചുകൊണ്ടാണ് കൂടതൽ കമന്റുകൾ വന്നിരിക്കുന്നത്. വിവാഹത്തിന് യുവതിക്ക് ഇഷ്ടമല്ലെങ്കിൽ അത് വിവാഹത്തിന് മുമ്പ് പറയണമായിരുന്നു. അല്ലാതെ വിവാഹം കഴിഞ്ഞ ശേഷമാണോ പറയേണ്ടത്. ആ യുവതി മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഒരുവ വിവാഹം കഴിച്ചാൽ പോരെ ആ ദിവസം തന്നെ രണ്ടാമതും കല്യാണം കഴിക്കണോ എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ. അതേസമയം നേരത്തെ മറ്റൊരു വധു ചെയ്ത കാര്യവും വൈറൽ ആയിരുന്നു.
മണിക്കൂറുകൾ യാത്ര ചെയ്തിട്ടും വരന്റെ വീട്ടിൽ എത്താതായതോടെയാണ് വധു ബസ്സിൽ നിന്ന് ഇറങ്ങിയത്. വധു പോലീസിനോട് തന്റെ വീട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. വരന്റെ വീട് ഇത്രയധികം ദൂരമാണെന്ന് പറയാതെയായിരുന്നു ഇയാൽ കല്യാണം നടത്തിയതെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ താൻ എല്ലാം പറഞ്ഞിരുന്നുവെന്നാണ് വരൻ പറഞ്ഞത്. വധു വധുവിന്റെ വീട്ടിലേക്ക് പോയി.












Click it and Unblock the Notifications