കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആറ് ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍, റഷ്യയുടെ തൊട്ടുപുറകില്‍; ആശങ്ക ഒഴിയുന്നില്ല

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് നടപടികള്‍ പുരഗോമിക്കുമ്പോഴും കൊവിഡ് കേസില്‍ കുറവൊന്നും സംഭവിക്കുന്നില്ല. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദില്ലിയിലും രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ 6,00,032 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള കൊവിഡ് രോഗികളുടെ വ്യത്യാസം 50000ലേക്ക് ചുരുങ്ങി. നിലവില്‍ റഷ്യ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്. 654,405 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

india

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 90 ശതമാനം കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയില്‍ തന്നെയാണ്. ഇന്ത്യയില്‍ ഇതുവരെ 17000 കൂടുതല്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, കോവിഡ് വ്യാപനം ശക്തമായ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നഗരപരിധിയില്‍ ജുലൈ 15 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആളുകള്‍ക്ക് ഒറ്റയ്ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഒരിടത്തും കൂട്ടം ചേരാന്‍ പാടില്ല. ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പട്ടെ നിയന്ത്രണങ്ങല്‍ ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുള്ളത്. മുംബൈ നഗരപരിധിയിലെ ആവശ്യ ആശുപത്രി സേവനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവുണ്ട്.

ഇതിനിടെ, ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്‍ ഈ മാസത്തോടെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ച അദ്യത്തെ തദ്ദേശിയ വാക്സിന്‍ എന്ന പ്രത്യേകതയും കൊവാക്സിനുണ്ട്.

English summary
The number of Covid patients in India has crossed six lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X