Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി സ്ഥിരീകരിച്ചത് 14,313 പേർക്ക്

ന്യൂ ഡൽഹി: ബാക്ക് ലോഗ് മരണങ്ങളടക്കം ഇന്നലെ 471 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 1338കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. 36മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. അതേസമയം 1584 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 64,47,308 ആയി. ഡൽഹിയിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.06 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ഡൽഹി നഗരത്തിൽ ആകെ14,39,788 കോവിഡ് സ്ഥിരീകരിച്ചത്. 334 പേർക്ക് മാത്രമാണ് നിലവിൽ രോഗബാധ. ഡൽഹിയിൽ 90ശതമാനം പേർ കോവിഡ് മുക്തരായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാവരും വാക്സിൻ സ്വീകരിച്ചിതിലൂടെയാണ് കോവിഡ് കേസുകൾ കുറഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

 covid

ഡൽഹിയിൽ കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഡൽഹി ദുരന്ത നിവാരണ സമിതി തീരുമാനിച്ചിട്ടുണ്ട്. തിയേറ്ററുകളും, ഓഡിറ്റൊറിയങ്ങളും, 100 ശതമാനം ആൾക്കാരെ ഉൾകൊള്ളിച്ച് തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. അതെസമയം തിയേറ്ററിലേക്കും മറ്റും വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് നോക്കേണ്ടുന്ന ഉത്തരവാദിത്വം തിയേറ്റർ ഉടമകൾക്കായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

മദ്യപ്രദേശിൽ നവംബർ 15 മുതൽ മെഗാ വാക്സിൻഷൻ ക്യാമ്പ് സംഘടിപ്പിക്കും. മദ്യപ്രദേശിൽ ഇതുവരെ 7കോടി 19 വാക്സിനുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24മണിക്കൂറിനുളിൽ ആസാമിൽ 322 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തു. നിലവിൽ സംസ്ഥാനത്ത് 2,444പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 98.9 ശതമാനം പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,543പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് 3,36,41,175 പേർ രോഗമുക്തി നേടി.2019ഡിസംബറിൽ ചൈനയിൽ കോവിഡ് പൊട്ടിപുറപ്പെട്ടത് മുതൽ 4,979,103 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തതെന്ന് വാർത്ത ഏജൻസി ആയ എ എഫ് പി റിപ്പോർട്ട്‌ ചെയ്യുന്നു. 245,478,460കോവിഡ് രോഗികളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.

പുത്തന്‍ മേക്കോവറില്‍ കുടുംബ വിളക്ക് താരം അതിര മാധവ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+