Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3.2 ലക്ഷം;കൊവിഡ് നിയന്ത്രണം പരിശോധിക്കാൻ സുപ്രീം കോടതി

ദില്ലി; രാജ്യത്ത് കൊവിഡ് രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രോഗം ബാധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.24 മണിക്കൂറിനിടെ 2767 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഈ മാസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34, 595 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17,333 പേരാണ് മരണപ്പെട്ടത്.

covid

നിലനിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1,76,36,307 ആണ്. ഇന്നലെ 2,51,827 പേർക്കാണ് രോഗമുക്തി. ഇതുവരെ രോഗമുക്തി നേടിയവർ 1, 45, 56, 209 ആയി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ , തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് രോഗികളുടെ 47 ശതമാനവും.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് പത്തിൽ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന നിർദ്ദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണഅട്. അതേസമയം കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാജ്യത്ത് ഇതുവരെ കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണ് കേന്ദ്രസർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+