രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു..കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് രോഗം
ദില്ലി; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.2,795 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.2,55,287 പേർക്കാണ് ഇന്നലെ രോഗമുക്തി. ഇതോടെ രാജ്യത്ത് രോഗമുക്തരാവുന്നവരുടെ എണ്ണം 2,59,47,629 ആയി.
നിലവിൽ 18,95,520 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,81,75,044 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചവരുടെ എണ്ണം 3,31,895.. ഇതുവരെ 21,60,46,638 പേരാണ് രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

അതേസമയം പ്രതിദിന രോഗികൾ കുറഞ്ഞതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിലൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,077 കേസുകളാണ് സ്ഥിരീകരിച്ചത്,184 പേർ മരിക്കുകയും ചെയ്തു. നിലവിൽ 2,53,367 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കേരളത്തിലും കൊവിഡ് കേസുളിൽ വലിയ കുറവാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 12,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി.












Click it and Unblock the Notifications