Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസം; രാജ്യത്ത് പ്രതിദിന രോഗികൾ കുറയുന്നു..24 മണിക്കൂറിനിടെ 35,000 ത്തിൽ താഴെ രോഗികൾ

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 111 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. നിലവിൽ
ചികിത്സയിലുള്ളത് 4,64,357 പേരാണ്. 101 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കണക്കാണിത്. മൊത്തം കേസുകളുടെ 1.52 ശതമാനമാണ് സജീവ കേസുകൾ.

covid

അതേസമയം ഇന്നലെ 553 മരണം കൂടി സ്ഥിരീകരിച്ചു. 51,864 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. തുടർച്ചയായ 54ാം ദിവസമാണ് പ്രതിദിന രോഗികളെക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 2,97,52,294 പേരാണ് രോഗമുക്തരായത്.97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. നിലവിൽ ഇത് 2.40 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.11 ശതമാനമാണ്. തുടർച്ചയായ 15ാം ദിവസമാണ് മൂന്ന് ശതമാനത്തിൽ താഴെ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. പരിശോധനയും ഗണ്യമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ ആകെ 42.14 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. അതേസമയം 35.75 കോടി കൊവിഡ് ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
    Animals too need negative test report to fly into India

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+