കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷയരോഗത്തേക്കാൾ കൂടുതൽ എയിഡ്സ് രോഗികൾ; ഗുജറാത്തിലെ അവസ്ഥ ഇതാണ്, ലക്ഷത്തില്‍ 224 പേർക്ക് ക്ഷയരോഗം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാതതിനെ മോദിയുടെ ഗുജറാത്ത് എന്ന് തന്നെയാണ് പലരും വിളിക്കാറ്. അതിന് കാരണം ആദ്യ മോദി മന്ത്രിസഭ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി മത്സരിച്ചപ്പോൾ ഗുജറാത്തിൽ മുഖ്യമന്ത്രിയായപ്പോൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തകർ പ്രചാരണം നടത്തിയത്.

<strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍ </strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍

മോദി വികസനങ്ങളെല്ലാം പൊള്ളയാണെന്നും എല്ലാം സോഷ്യൽ മീഡിയയിലെ ഫോട്ടോഷോപ്പിൽ മാത്രമൊതുങ്ങുന്നതാണെന്നുമൊക്കെ എതിർ പാർട്ടി പ്രവർത്തകർ ആരോപണം ഉന്നയിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള വാദ പ്രതിവാദങ്ങളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും എയ്ഡ്സ് രോഗത്തിന്റെ കാര്യത്തിൽ ഗുജറാത്ത് തന്നെയാണ് മുന്നിൽ നിൽക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

ക്ഷയ രോഗത്തേക്കാൾ കൂടുതൽ

ക്ഷയ രോഗത്തേക്കാൾ കൂടുതൽ

ക്ഷയ രോഗികളെക്കാൾ കൂടുതലാണ് ഗുജറാത്തിലെ എയ്ഡ്സ് രോഗികളുടെ എണ്ണം. സർക്കാർ കണക്കുകൾ പ്രകാരം 82,662 ക്ഷയരോഗികളാണ് ഗുജറാത്ത് സംസ്ഥാനത്തുള്ളത്. എന്നാൽ എയ്ഡ്സ് രോഗികളുടെ എണ്ണം 1,20,866 ആണ്. സംസ്ഥാനത്ത് ക്ഷയരോഗികളേക്കാൾ എയ്ഡ്സ് രോഗ ബാധിതരുണ്ടെന്ന് നീതി അയോഗ് കണക്കുകളും വ്യക്തമാക്കുന്നു.

ലക്ഷത്തിൽ 224 പേർ ക്ഷയ രോഗികൾ

ലക്ഷത്തിൽ 224 പേർ ക്ഷയ രോഗികൾ

ലക്ഷത്തിൽ 224 പേർ ഗുജറാത്തിൽ ക്ഷയ രോഗ ബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്ഷയരോഗത്തിന്റെ കാര്യത്തിൽ ഗുജറാത്തിന് മുന്നിലുള്ള സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഹിമാചൽ പ്രദേശിൽ ലക്ഷത്തിൽ 226 പേരും ക്ഷയ രോഗികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്ത് സംസ്ഥാനത്ത് എറ്റവും കൂടുതൽ ക്ഷയ രോഗികളുള്ളത് അഹമ്മദാബാദിലാണ്. 12, 970 ക്ഷയരോഗികളുണ്ടെന്നാണ് കണക്ക്.

കൂടുതൽ എയ്ഡ്സ് രോഗികൾ

കൂടുതൽ എയ്ഡ്സ് രോഗികൾ

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ളതും. സൂറത്ത് ജില്ലയിൽ 20,776 രോഗികളുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. മോർബി ജില്ലയിലാണ് ഏറ്റവും കുറവ് എയ്ഡ്സ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സൂറത്തിൽ 9,106 ക്ഷയ രോഗികളാണ് സർക്കാർ കണക്കുകളൽ പ്രകാരമുള്ളത്.ഗുജറാത്തിലെ ദാങ്ക്സ് ജില്ലയിലാണ് ഏറ്രവും കുറവ് ക്ഷയരോഗികളുള്ളത്.

ഇത് സർക്കാർ കണക്ക്... ഇനിയും കൂടാം...

ഇത് സർക്കാർ കണക്ക്... ഇനിയും കൂടാം...


സര്‍ക്കാര്‍ ആശുപത്രികളിലും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലും ചികിത്സ നേടിയവരുടെ കണക്കുകളാണ് സര്‍ക്കാരിന്റെ കയ്യിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നേടിയവര്‍ വേറെയും ഉണ്ട്. ഇവരുടെ കൂടി കണക്കെടുത്താല്‍ എയ്ഡ്‌സ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കാനാണ് സാധ്യത. ഗുജറാത്ത് നിയമസഭയിൽ ബോർസാദ് എംഎൽഎ രാജേന്ദ്ര സിങ് പർമാറിന്റെ ചോദ്യത്തിന് ലഭിച്ച കണക്കുകളാണ് ഇത്.

തലസേമിയ രോഗം കൂടുതൽ രാജ്കോട്ടിൽ

തലസേമിയ രോഗം കൂടുതൽ രാജ്കോട്ടിൽ

ക്ഷയം, എയ്ഡ്സ് , തലസേമിയ (Thalassemia) എന്നി രോഗികളുടെ കണക്കുകളാണ് നിയമസഭയിൽ വ്യക്തമാക്കിയത്. രാജ്കോട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ തലസേമിയ (Thalassemia) രോഗികളുള്ളതെന്നാണ് സർക്കാർ കണക്ക്. ജംനഗരിൽ 300 രോഗികളുമുണ്ട്. അതേസമയം ആരവല്ലി, അമ്രേലി, താപി, നർമ്മദ, മഹിസാഗർ, മോർബി തുടങ്ങിയ സ്ഥലങ്ങളിൽ ഈ രോഗത്താൽ വലയുന്ന ആരും തന്നെയില്ല. രക്തത്തെ ബാധിക്കുന്ന രോഗമാണ് തലസേമിയ.

English summary
The number of HIV positive persons exceeds by far the number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X