കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിവില പ്രതിസന്ധിയ്ക്ക് ഉടൻ അവസാനമാകും? വില 20 രൂപയായി ഇടിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ

Google Oneindia Malayalam News

ദില്ലി: ഉള്ളി വിലക്കയറ്റത്തിന് ഉടന്‍ പരിഹാരമായേക്കും എന്ന് റിപ്പോർട്ടുകൾ. അടുത്ത മാസം ആദ്യ വാരത്തോടെ പുതിയ സ്റ്റോക്ക് വിപണിയില്‍ എത്തുമെന്നാണ് സൂചന. ജനുവരി പകുതിയോടെ ഇന്ത്യയിലെ മൊത്തക്കച്ചവട വിപണികളില്‍ കിലോഗ്രാമിന് 20 രൂപ മുതല്‍ 25 രൂപ വരെയായി സവാള വില ഇടിഞ്ഞേക്കും. മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ മൊത്തവ്യാപാര വിപണിയായ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ഡയറക്ടര്‍ ജയ്ദത്ത സീതാറാം ഹോള്‍ക്കറാണ് ഇക്കാര്യം അറിയിച്ചത്. സവാള വില കുതിച്ചുയര്‍ന്നതോടെ പലയിടങ്ങളിലും സവാള മോഷണം പോകുന്നത് പതിവായി. മാത്രമല്ല ആദായ വിലയ്ക്ക് ഉള്ളി വിതരണം ചെയ്ത ഇടങ്ങളില്‍ പലതും തമ്മില്‍ തല്ലിനും സാക്ഷ്യം വഹിച്ചു.

'പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ നടന്നത് സദ്യവട്ടമായിരുന്നില്ല'; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സമസ്ത
ഇന്ത്യന്‍ കറികള്‍ക്കും ചട്ണികള്‍ക്കുമുള്ള പ്രധാന ഘടകമാണ് സവാള. സാധാരണ ഗതിയില്‍ രാജ്യത്ത് ആവശ്യമുള്ളതിനേക്കാള്‍ അധിക സവാള ഉല്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കാലം തെറ്റിയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. പല സംസ്ഥാനങ്ങളിലെയും സംഭരണ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായതായി ദില്ലിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സിലെ വിസിറ്റിംഗ് സീനിയര്‍ ഫെലോ സിറാജ് ഹുസൈന്‍ പറഞ്ഞു.

 onion

കയറ്റുമതി നിരോധിക്കുക, പൂഴ്ത്തിവയ്പ്പ് നിയന്ത്രിക്കുക, ഇറക്കുമതി വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും വിദേശത്തു നിന്നുള്ള സവാള ഡിസംബര്‍ 27 വരെ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ 17ന് സവാള വില കിലോഗ്രാമിന് 111 രൂപയായി ഉയര്‍ന്നതായി സര്‍ക്കാര്‍ മൊത്തവ്യാപാര വിപണിയിലെ സെക്രട്ടറി നരേന്ദ്ര സവാലിറാം വാധവാനെ പറഞ്ഞു. സവാളയുടെ ശരാശരി മൊത്ത വില ഇപ്പോഴും കിലോഗ്രാമിന് 80 രൂപയാണ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇത് 15 രൂപയായിരുന്നു. അതേസമയം ഉള്ളി ശേഖരം പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന് മുന്‍ കാര്‍ഷിക സെക്രട്ടറി കൂടിയായ ഹുസൈന്‍ പറയുന്നു. വരും മാസങ്ങളില്‍ വില കുറയുമ്പോള്‍ കര്‍ഷകര്‍ക്ക് ഇത് താങ്ങാനാകില്ല. സവാള വില എപ്പോഴും അസ്ഥിരമാണ്. 2018 ഡിസംബറില്‍ കിലോയ്ക്ക് 50 പൈസ മുതല്‍ 1 രൂപ വരെയായി സവാള വില താഴ്ന്നിരുന്നു.

English summary
The onion crisis may soon be over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X