കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിങ്കാരമാന്‍ കേസ് മുതല്‍ കൃഷ്ണമൃഗ കേസ് വരെ.. സല്‍മാന്‍ ഖാന് അറസ്റ്റും ജാമ്യവും വെറും സാധാരണം!!

സല്‍മാനെതിരെയുള്ള കേസുകളും അതിന്റെ നാള്‍വഴികളും

Google Oneindia Malayalam News

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷത്തെ തടവിനും പതിനായിരം രൂപ തടവിനും വിധിച്ചിരുന്നു. രണ്ടുദിവസം ഈ വാര്‍ത്ത ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുകയും ചെയ്തു. വെറൊന്നും കൊണ്ടല്ല കേട്ടോ 800 കോടിയോളം രൂപ അദ്ദേഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തന്നെ കാര്യം. എന്നാല്‍ കഴിഞ്ഞ ദിവസം അതേ കോടതി തന്നെ സല്‍മാന് ജാമ്യം അനുവദിക്കുകയും ചെയ്തു. പടക്കം പൊട്ടിച്ചാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ആരാധകരും ബോളിവുഡും ആഘോഷിച്ചത്.

സത്യം പറഞ്ഞാല്‍ കേസും ജാമ്യവും വിവാദങ്ങളുമെല്ലാം സല്‍മാനെ സംബന്ധിച്ച് സാധാരണ വിഷയങ്ങളാണ്. ജാമ്യം നീണ്ടുപോയിരുന്നെങ്കിലും ഇല്ലെങ്കിലും ജയില്‍ എന്നത് അദ്ദേഹത്തെ സംബന്ധിച്ച് പുതിയ ഒരിടമല്ല. നേരത്തെയും താരം ജയിലില്‍ കിടന്നിട്ടുണ്ട്. പലതവണ അദ്ദേഹം കേസുകളില്‍ വിചാരണ നേരിടുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. ചിങ്കാരമാനുകളെയും കൃഷ്ണമൃഗങ്ങളെയും കൊന്ന കേസുകള്‍ വേറെയുമുണ്ട് സല്‍മാനെതിരെ. ഇതിന് പുറമെ ആയുധനിയമപ്രകാരമുള്ള ഒരു കേസും സല്‍മാന്‍ ഖാനെതിരെയുണ്ട്.

വിവാദനായകന്‍

വിവാദനായകന്‍

സല്‍മാന്‍ ഖാന്‍ ബോളിവുഡിനെ സംബന്ധിച്ച് ടൈഗറും ചുള്‍ബുള്‍ പാണ്ഡേയും ഒക്കെയാണ്. എന്നാല്‍ സ്‌ക്രീനിന് പുറത്ത് വിവാദങ്ങളില്ലാതെ എന്ത് സല്‍മാന്‍ ഖാന്‍ എന്ന അവസ്ഥയായിരുന്നു. 2007ല്‍ കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം അപ്പീലും നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളി കോടതി തള്ളി. ഇതോടെ സല്‍മാന്‍ അറസ്റ്റ് ചെയ്യണമെന്ന അവസ്ഥ വന്നു. കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ജഡ്ജി രവിശങ്കര്‍ ശര്‍മ സല്‍മാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ സല്‍മാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. വിവാദനായകനാവുകയും ചെയ്തു. ഒടുവില്‍ സല്‍മാന്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ആറുരാത്രി സല്‍മാന്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നു. അന്ന് 343ാം നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരുലക്ഷം രൂപയുടെ പേഴ്‌സണല്‍ ബോണ്ടിന്റെയും 50000 രൂപയുടെ മറ്റ് രണ്ട് ബോണ്ടുകളുടെയും ബലത്തിലാണ് അന്ന് സല്‍മാന് കോടതി ജാമ്യം അനുവദിച്ചത്.

ചിങ്കാരമാനുകളെ കൊന്നു

ചിങ്കാരമാനുകളെ കൊന്നു

2006ലും സല്‍മാന്‍ ജയിലില്‍ കിടന്നിട്ടുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ചിങ്കാരമാനുകളെ കൊന്ന കേസില്‍ അഞ്ചുവര്‍ഷം തടവും 25000 രൂപ പിഴയുമായിരുന്നു സല്‍മാന് ലഭിച്ചത്. കോടതിക്കെന്ത് സൂപ്പര്‍ താരം എന്നല്ലേ. എന്തായാലും വിധി കേട്ട് സല്‍മാന്റെ മാതാവ് സല്‍മ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീലാവതി ആശുപത്രിയില്‍ നിന്ന് ഇവരെ മൂന്നുദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. മൂന്നുദിവസം സല്‍മാന്‍ ഈ കേസില്‍ അഴിക്കുള്ളില്‍ കിടന്നു. ജീന്‍സും വെള്ള ടീഷര്‍ട്ടും ധരിച്ചുള്ള സല്‍മാന്റെ ചിത്രം അന്ന് ഏറെ പ്രശസ്തമായിരുന്നു. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനും അന്നത്തെ ഗേള്‍ഫ്രണ്ട് കത്രീന കൈഫുമായിരുന്നു ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ എത്തിയത്. പിന്നീട് ജയിലിലെ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ സല്‍മാന്‍ പറയുകയും ചെയ്തു. ബാത്ത്‌റൂമിന്റെ കാര്യത്തില്‍ മാത്രമാണ് ജയിലില്‍ ബുദ്ധിമുട്ട് നേരിട്ടതെന്ന് സല്‍മാന്‍ പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തലയുയര്‍ത്തി ജയിലില്‍ പോകാമെന്ന് സല്‍മാന്‍ അന്ന് പറഞ്ഞിരുന്നു

ബോളിവുഡ് ഞെട്ടി

ബോളിവുഡ് ഞെട്ടി

1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസായിരുന്നു ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച കേസ്. മൂന്നു കേസുകളാണ് അന്ന് സല്‍മാനെതിരെയുള്ളത്. ഇതിനൊപ്പം ആയുധം കൈവശം വെച്ച കേസും. സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടന്നത്. ഒക്ടോബര്‍ 12ന് സല്‍മാന്‍ അറസ്റ്റിലാവുകയും ചെയ്തു. കേസില്‍ സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു. പിന്നീട് രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാല്‍ ചിങ്കാരമാനുകളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം വന്ന കേസ് വളരെ ഗൗരവമേറിയതായിരുന്നു. ഫുട്പാത്തില്‍ ഉറങ്ങികിടന്നവര്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റുയും ഒരാളെ കൊല്ലപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഈ കേസില്‍ 17 ദിവസമാണ് സല്‍മാന്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം, ഉടന്‍ പുറത്തിറങ്ങും, 'ടൈഗറിന്' വരവേല്‍പ്പ്!!കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം, ഉടന്‍ പുറത്തിറങ്ങും, 'ടൈഗറിന്' വരവേല്‍പ്പ്!!

സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!

ആര്‍ജെ രാജേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍, ഗൂഢാലോചനയ്ക്ക് തെളിവ്!! സത്താറിന്റെ ക്വട്ടേഷന്‍ തന്നെ!!ആര്‍ജെ രാജേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍, ഗൂഢാലോചനയ്ക്ക് തെളിവ്!! സത്താറിന്റെ ക്വട്ടേഷന്‍ തന്നെ!!

English summary
The other times Salman Khan was arrested and released on bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X