Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണ്‍: ഇന്ത്യയിലെ ദരിദ്രരെ സംബന്ധിച്ച് വലിയൊരു പരീക്ഷണ സമയമാണ് ഇതെന്ന് മോദി

ദില്ലി: കൊറോ​ണ വൈറസ് എന്ന മാഹാമാരി ഇന്ത്യയിലെ ദരിദ്രരെ സംബന്ധിച്ച് ഒരു പരീക്ഷണ സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസം വളരെ നീണ്ട സമയമാണെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് നമ്മുടേയും നമ്മുടെ കുടുംബാംഗങ്ങളുടേയും സംരക്ഷണത്തിനുള്ള നിർണ്ണായക സമയമാണ. സർക്കാർ നല്‍കുന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ ഇന്ത്യ ഈ പരീക്ഷണ സമയത്തെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങളിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ 21 ദിവസങ്ങളിൽ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പരിപാലിക്കാനും ആത്മവിശ്വാസത്തോടെ ഈ രോഗത്തിനെതിരെ പോരാടാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അഭ്യൂഹങ്ങള്‍ക്കും വ്യാജവാർത്തകൾക്കും ഇരയാകരുത്. സർക്കാർ നൽകുന്ന ഉപദേശങ്ങൾ മാത്രം പിന്തുടരുക. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് കഴിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

narendra-

ക്ഷമയുടെയും അച്ചടക്കത്തിൻറെയും സമയം കൂടിയാണിത്. ഈ ലോക്ക് ഡൗണ്‍ നില്‍ക്കുന്നത് വരെ സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. നിങ്ങളുടേയും മറ്റുള്ളവരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പകർച്ചവ്യാധിയുടെ സമയത്ത് ജീവൻ പണയപ്പെടുത്തിക്കൊണ്ട് രാവും പകലും ജോലി ചെയ്യുന്ന ഡോക്ടർമാർ, ആരോഗ്യ പരിപാലന വിദഗ്ധർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ ഒരുപാട് പേര്‍ ഉണ്ട്. അവരേയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+