കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസിനെ നശിപ്പിക്കാന്‍ പുതിയ മാര്‍ഗം..!!,'കൊറോണ ദേവിക്ക്'പൂജ; ഒടുവില്‍ അസമില്‍ സംഭവിച്ചത്...!!!

Google Oneindia Malayalam News

ഗുവാഹത്തി: ലോകം മുഴുവന്‍ ഇന്ന് കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ ആരോഗ്യവിദഗ്ദരും ഇന്ന് വിശ്രമമില്ലാതെ വൈറസിനെതിരെയുള്ള വാക്‌സിനും മരുന്നും കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. ദിവസങ്ങള്‍ കഴിയും തോറും രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കൊറോണയെ തുരത്താന്‍ കഴിഞ്ഞ ദിവസം അസാമില്‍ നടന്ന ഒരു ചടങ്ങ് ഏവരിലും കൗതുകം ഉണര്‍ത്തും. കൊറോണയെ തുരത്താന്‍ ഒരു കൂട്ടം ജനങ്ങള്‍ അസമില്‍ പൂജ നടത്തുകയാണ്. കൊറോണ വൈറസിനെ ദേവിയെന്ന് വിളിച്ചാണ് പൂജ.

corona

സ്ത്രീകളടങ്ങുന്ന സംഘങ്ങളാണ് കൊറോണ വൈറസ് ദേവിയാണെന്ന് പറഞ്ഞ് പൂജ നടത്തുന്നത്. കൊറോണ വ്യാപനത്തെ തടയാന്‍ കൊറോണ ദേവിക്ക് പൂജ ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂജ ചെയ്ത് കഴിഞ്ഞാല്‍ കൊറോണ വൈറസ് ഭൂലോകത്തില്‍ നിന്നും നശിച്ചുപോകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അസമിലെ ബിശ്വനാഥ് ചരിയാലി എന്ന സ്ഥലത്ത് ഒരു കൂട്ടം സ്ത്രീകള്‍ പുഴക്കരയില്‍ നിന്നും കൊറോണ ദേവി പൂജ ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാണ്. ഈ പൂജയ്ക്ക് ശേഷം കൊറോണ ദേവി ഭൂമിയില്‍ നിന്നും പോകുമെന്ന് ഒരു സ്ത്രീ ഇന്ത്യ ടുഡേയോട് പറഞ്ഞു.

അതേസമയം, അസാമില്‍ കഴിഞ്ഞ ദിവസം 81 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 2324 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 40 കേസുകളും ഹോജായി ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ്. സംസ്ഥാനത്ത് 373 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 2092 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതിവരെ സംസ്ഥാനത്ത് 50 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 2 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അതേസമയം, അനുദിനം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും 9000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്കയുണ്ടാക്കുന്ന നിരക്കുകളാണ്. നിലവില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിതതുടെ എണ്ണത്തില്‍ ഇന്ത്യ സ്പെയിനിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ സ്പെയിനിനേയും മറികടന്നതോടെ ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. തുടച്ചയായി കേസുകളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരേയും 243,722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

English summary
The people of Assam worshiped Corona Devi Puja to destroy the corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X