Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്സിജൻ മാസ്കിട്ട് സോണിയ ​ഗാന്ധി; ചിത്രം പങ്കുവെച്ച് രാഹുൽ കുറിച്ചത് ഇങ്ങനെ..വൈറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ പങ്കുവെച്ച സോണിയ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിമാനത്തിനകത്ത് നിന്നുള്ള ചിത്രമാണ് രാഹുൽ പങ്കുവെച്ചത്.

സൗമത്യയുടെ പ്രതിരൂപമായ അമ്മ സമ്മർദ്ദത്തിലായിരിക്കുന്നു, എന്ന ക്യാപ്ഷനോടെയാണ് ഓക്‌സിജൻ മാസ്‌ക് ധരിച്ചിരിക്കുന്ന സോണിയയുടെ ഫോട്ടോ രാഹുൽ പങ്കുവെച്ചത്.

Rahul

Pc: Instagram

ബെംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ പാർട്ടി യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഡൽഹയിലേക്ക് വരുമ്പോൾ രാഹുലും സോണിയയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തര ലാന്റിംഗ് നടത്തിയിരുന്നു.

ചില സാങ്കേതിക തകാരാറുകൾ മൂലമാണ് അടിയന്തര ലാന്റിംഗ് നടത്തേണ്ടി വന്നത് എന്നാണ് കോൺഗ്രസ് പറഞ്ഞത്. ചൊവ്വാഴ്ച യോഗത്തിന് ശേഷം 9.30 ന്റെ ഇൻഡിഗോ വിമാനത്തിലാണ് രാഹലും സോണിയയും ഡൽഹിയിലേക്ക് തിരിച്ചത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ് ശോഭ ഓസ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിലെത്തി രാഹുലിനെയും സോണിയ ഗാന്ധിയേയും ലോഞ്ചിൽ കാണുകയും ഇവരുടെ സുഖവിവരങ്ങളും ചോദിച്ചറിയുകയും ചെയ്തു.

അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാടാൻ കൈകോർത്ത് ബെഗളൂരുവിൽ നടന്ന മഹാസമ്മേളനത്തിൽ 26 പ്രതിപക്ഷ പാർട്ടികളെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നപേരിൽ ആണ് 26 പ്രതിപക്ഷപാർട്ടികളുടെ സഖ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+