71കാരന്‍ മന്ത്രിയുടെ സെക്‌സ് ടേപ്പ് പുറത്ത്.. കഴിഞ്ഞില്ല, ഇന്ത്യ നടുങ്ങിയ 11സെക്‌സ് സ്‌കാന്‍ഡലുകള്‍!

ലൈംഗിക വിവാദത്തില്‍ പെടാന്‍ രാഷ്ട്രീയക്കാര്‍ ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ പെട്ടുപോയി ഭാവി കളഞ്ഞ ഒരുപാട് രാഷ്ട്രീയക്കാരുണ്ട്, അവരെയൊന്ന് പരിചയപ്പെടാം.

ലൈംഗിക വിവാദത്തില്‍പ്പെട്ട് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച് വൈ മേത്തി രാജിവെച്ചത് രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മേത്തി, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയ യുവതിയെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പരാതി. തെറ്റ് ചെയ്തിട്ടില്ല എന്നാണ് മേത്തി രാജിക്കത്ത് നല്‍കിക്കൊണ്ട് മുഖ്യമന്ത്രിയോട് പറഞ്ഞത്. പിന്നെന്തിനാണ് രാജിവെക്കുന്നത് എന്ന് മറുചോദ്യം ഉയരുന്നുണ്ട്.

Read Also: സംവിധായകൻ കമൽ യുവമോർച്ചയ്ക്ക് കമാലുദ്ദീനാണ്, മുസ്ലീമായ കമാലുദ്ദീൻ.... സംഘികളുടെ പ്രശ്നവും ഇത് തന്നെ?

ബി ജെ പിയുടെ തീപ്പൊരി നേതാവായ വരുണ്‍ ഗാന്ധിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതായിരുന്നു ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച മറ്റൊരു സംഭവം. ഒക്ടോബറിലായിരുന്നു ഇത്. ലൈംഗിക വിവാദത്തില്‍ പെടാന്‍ രാഷ്ട്രീയക്കാര്‍ ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ പെട്ടുപോയി ഭാവി കളഞ്ഞ ഒരുപാട് രാഷ്ട്രീയക്കാരുണ്ട്, അവരെയൊന്ന് പരിചയപ്പെടാം.

എസ് വൈ മേത്തിയുടെ സെക്‌സ് ടേപ്പ്

എസ് വൈ മേത്തിയുടെ സെക്‌സ് ടേപ്പ്

സ്ഥലം മാറ്റത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച യുവതിയെ മന്ത്രി പീഡിപ്പിച്ചുവെന്നും സംഭവത്തിന്റെ വിഡിയോ സിഡി തന്റെ കൈയിലുണ്ടെന്നും പറഞ്ഞ് ആര്‍ ടി ഐ പ്രവര്‍ത്തകനായ രാജശേഖറാണ് ആരോപണവുമായി രംഗത്തെത്തിയത്. ഈ ദൃശ്യങ്ങളാണ് പിന്നീട് കര്‍ണാടകയിലെ ചാനലുകളില്‍ കാണിച്ചത്. ആരോപണ വിധേയനായ മന്ത്രി രാജിവെക്കുകയും ചെയ്തു.

വരുണ്‍ ഗാന്ധിയുടെ ഹണി ട്രാപ്പ്

വരുണ്‍ ഗാന്ധിയുടെ ഹണി ട്രാപ്പ്

ബി ജെ പിയുടെ തീപ്പൊരി നേതാവും എം പിയുമായ വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടത് ഒക്ടോബറിലാണ്. ലൈംഗികത്തൊഴിലാളിയായ യുവതിയുടെ ഒപ്പം എന്ന് പറഞ്ഞാണ് വരുണ്‍ ഗാന്ധിയുടെതെന്ന് പറയപ്പെടുന്ന ചൂടന്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. യുവതിയുമൊത്ത് വരുണ്‍ ഗാന്ധി സെക്സ് ചെയ്യുന്ന പത്തോളം ചിത്രങ്ങളാണ് പുറത്തായത്. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞു.

 ദിഗ് വിജയ് സിംഗും അമൃത റായും

ദിഗ് വിജയ് സിംഗും അമൃത റായും

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗും ജേര്‍ണലിസ്റ്റായ അമൃത റായും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വിവാദമായി. തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന് സിംഗ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് ഈ വിവാദം ഒന്നടങ്ങിയത്. 67 കാരനായ സിംഗിന് മകളുടെ പ്രായമുള്ള അമൃതയുമായുള്ള ബന്ധത്തിനെതിരെ വീട്ടുകാര്‍ തന്നെ രംഗത്ത് വന്നിരുന്നു.

കുഞ്ഞാലിക്കുട്ടി - ഐസ്‌ക്രീം കേസ്

കുഞ്ഞാലിക്കുട്ടി - ഐസ്‌ക്രീം കേസ്

മുസ്ലീം ലീഗിന്റെ അനിഷേധ്യ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി കുഞ്ഞാലിക്കുട്ടിയുടെ കരിയര്‍ തന്നെ തുലച്ചുകളഞ്ഞേനെ ഐസ്‌ക്രീം പാര്‍ലര്‍ കേസ്. എന്നാല്‍ കുഞ്ഞാലിക്കുട്ടി സമര്‍ഥമായി കേസില്‍ നിന്നും രക്ഷപ്പെട്ടു. വീണ്ടും എം എല്‍ എ ആയി. മന്ത്രിയായി. ഐസ്‌ക്രീം പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുവെന്നും സമൂഹത്തിലെ ഉന്നതരാണ് ഇതിന് പിന്നിലെന്നുമായിരുന്നു ആരോപണം.

ഹീന റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍

ഹീന റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍

പാക് മന്ത്രിയും ബിസിനസുകാരിയുമായിരുന്ന ഹീന റബ്ബാനിയാണ് ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ട വിദേശ നേതാക്കളിലെ പ്രമുഖ. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയ്ക്കൊപ്പമുള്ള റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍ ലീക്കായതാണ് വിവാദമായത്.

ജോസ് തെറ്റയിലിന്റെ വീഡിയോ

ജോസ് തെറ്റയിലിന്റെ വീഡിയോ

ഒരു യുവതിക്കൊപ്പം ജോസ് തെറ്റയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ജനതാദള്‍ എസ് നേതാവായ തെറ്റയിലും മകനും പീഡിപ്പിച്ചു എന്ന ആലുവ സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവം വിവാദമായി. തെറ്റയിലും പരാതിക്കാരിയും തമ്മിലുള്ള വീഡിയോ വൈറലായിരുന്നു.

എന്‍ ഡി തിവാരി വിവാദം

എന്‍ ഡി തിവാരി വിവാദം

ആന്ധ്രയിലെ ഗവര്‍ണറായിരുന്ന എന്‍ ഡി തിവാരിയും ലൈംഗിക വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഔദ്യോഗിക വസതിയില്‍ വെച്ച് മൂന്ന് സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന തീവാരിയുടെ ദൃശ്യങ്ങളാണ് ഒരു തെലുങ്ക് ചാനല്‍ പുറത്ത് വിട്ടത്.

ജയപ്രദയുടെ നഗ്ന ചിത്രം

ജയപ്രദയുടെ നഗ്ന ചിത്രം

പ്രമുഖ നടിയും രാഷ്ട്രീയ നേതാവുമായ ജയപ്രദ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടത് നഗ്‌ന ചിത്രങ്ങള്‍ പുറത്തായതോടെയാണ്. അസാം ഖാനാണ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നതെന്നാണ് ജയപ്രദയുടെ പരാതിപ്പെട്ടത്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്നും ഇവര്‍ ആരോപിച്ചു.

ഗോപാല്‍ കണ്ഡയും ഗീതിക ശര്‍മ്മയും

ഗോപാല്‍ കണ്ഡയും ഗീതിക ശര്‍മ്മയും

ഹരിയാനയിലെ എം എല്‍ എയും മന്ത്രിയും ആയിരുന്ന ഗോപാല്‍ കണ്ഡയെ ലൈംഗിക വിവദങ്ങളില്‍ അകപ്പെടുത്തിയത് എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മ്മയുടെ ആത്മഹത്യയാണ്. തന്റെ മരണത്തിന് കാരണം ഗോപാല്‍ കണ്ഡയാണ് എന്നായിരുന്നു ഗീതികയുടെ ആത്മഹത്യ കുറിപ്പ്.

സഞ്ജയ് ജോഷി

സഞ്ജയ് ജോഷി

ബി ജെ പി നേതാവായ സഞ്ജയ് ജോഷിയും ലൈംഗിക വിവാദത്തില്‍ അകപ്പെട്ട നേതാവാണ്. ഇദ്ദേഹവും ഒരു സ്ത്രീയും തമ്മിലുള്ള വീഡിയോയും ഓഡിയോയുമാണ് പുറത്തായിരുന്നു. 2005 ലാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+