രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും, കുറവ് കേരളത്തില്‍, പട്ടിക പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്രം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളും പട്ടിക പുറത്ത് വിട്ടു. ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്രം അനുഭവിക്കുന്നവരരുള്ളതെന്നാണ് നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര സൂചിക (എംപിഐ)യില്‍ നിന്നും വ്യക്തമാകുന്നത്.
ബീഹാര്‍ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ മധ്യപ്രദേശ്, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സൂചിക പ്രകാരം 51.91 ശതമാനം ബീഹാറിലും, 42.61 ശതമാനം ജാര്‍ഖണ്ഡിലും, 37.79 ശതമാനം ഉത്തര്‍പ്രദേശിലും, 36.65 ശതമാനം മധ്യപ്രദേശിലും, 32.67 ശതമാനം മേഘാലയിലും ദാരിദ്രം അനുഭവിക്കുന്ന ജനങ്ങളുണ്ടെന്നാണ് സൂചികയില്‍ നിന്നും വ്യക്തമാകുന്നത്.

ഏറ്റവും കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. കേരളത്തിന് പുറമേ പട്ടികയില്‍ ഏറ്റവും താഴെ, ഗോവ, സിക്കിം, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോവയില്‍ 3.76 ശതമാനം, സിക്കിം 3.82 ശതമാനം, തമിഴ്‌നാട് 4.89 ശതമാനം, പഞ്ചാബ് 5.59 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

റിപ്പോര്‍ട്ട് പ്രകാരം എംപിഐ ഉപയോഗിക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് (ഓപിഎച്ച്‌ഐ)യും, യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം(യിഎന്‍ഡിപി) വികസിപ്പിച്ചെടുത്ത ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രമാണ് ദാരിദ്രം അളക്കുന്നതിനായി എംപിഐ ഉപയോഗിക്കുന്നത് ബഹുമുഖ ദാരിദ്ര്യത്തിന്റെ അളവുകോല്‍ എന്ന നിലയില്‍ ഒരേസമയം ഒന്നിലധികം കുടുംബങ്ങള്‍ അനുഭവിക്കുന് ദാരിദ്രവും ഇത് അളക്കുന്നുണ്ട്.

ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് എംപിഐ ദാരിദ്രത്തെ അളക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍. എനിനിവയും അടിസ്ഥാനപ്പെടുത്തിയാണ് അളക്കുന്നത്.
Recommended Video

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കുറഞ്ഞ ജനസംഖ്യയായതിനാല്‍ അവ മെച്ചപ്പെട്ട രീതിയിലാണ്. പോണ്ടിച്ചേരി 1.72 ശതമാനം, ലക്ഷദ്വീപ് 1.82 ശതമാനം, അന്‍ഡമാന്‍ നിക്കേബാര്‍ 4യ30 ശതമാനം, ഡല്‍ഹി 4.79 ശതമാനം, ചണ്ഡാഗഡ് 5.79 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. ദേശീയ എംപിഐയുടെ കണക്കുകള്‍ രാജ്യത്തെ മൊത്തത്തിലുള്ള ദാരിദ്രത്തിന്റെ ചിത്രങ്ങളാണ് കാണിക്കുന്നത്. കൂടാതെ കൂടുതല്‍ വിശകലനങ്ങളും ഇതിലൂടെ സാധ്യമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications