കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപ വര്‍ദ്ധിക്കും, കാരണം ഇതാണ്...!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി കേന്ദ്രം നീട്ടിയേക്കും എന്നാണ് പുറത്ത് വരുന്ന സൂചന. മെയ് 31നാണ് രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുന്നത്.

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനിടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധന സംഭവിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 4 രൂപ മുതല്‍ 5 രൂപ വരെ വര്‍ദ്ധനവ് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില പരിഷ്‌കരണം നടത്തുന്നതിനെ തുടര്‍ന്നാണിത്.

വന്‍ ബാധ്യത

വന്‍ ബാധ്യത

കഴിഞ്ഞ മാസത്തേക്കാള്‍ അന്‍പത് ശതമാനത്തിലധികം വില വര്‍ദ്ധനയാണ് അസംസ്‌കൃത എണ്ണ വിപണിയില്‍ സംഭവിച്ചിട്ടുള്ളത്. ഇപ്പോള്‍ വിപണിയില്‍ വ്യാപാരം നടക്കുന്നത് ബാരലിന് 30 ഡോളര്‍ നിലവാരത്തിലാണ്. വില വര്‍ദ്ധിക്കുന്നത് തുടരുകയാണെങ്കില്‍ എണ്ണക്കമ്പനികള്‍ക്ക് ഭാവിയില്‍ വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വില്‍പ്പനയില്‍ വന്‍ തോതിലുള്ള കുറവ് സംഭവിച്ചതും കമ്പനികളിലെ വയ്ക്കുന്നുണ്ട്.

5 രൂപ വരെ നഷ്ടം

5 രൂപ വരെ നഷ്ടം

വിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് രൂപ മുതല്‍ അഞ്ച് രൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. എണ്ണ വില ആഗോളവിപണിയില്‍ ഇതേ രീതിയിലാണ് ഇനിയും തുടരുന്നതെങ്കില്‍ എല്ലാ ദിവസവും 40 മുതല്‍ 50 പൈസവരെ വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്താനാണ് കമ്പനികള്‍ പദ്ധതിയിടുന്നത്. അതേസമയം, ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചാലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ഒരു ഘട്ടത്തിനപ്പുറം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വില വര്‍ദ്ധന

വില വര്‍ദ്ധന

ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പൊതുമേഖല എണ്ണ വിപണന കമ്പനികളുും ചില്ലറ വില്‍പ്പനക്കാരും തമ്മിലുള്ള യോഗം കഴിഞ്ഞ ആഴ്ച നടന്നിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന ജൂണ്‍ മാസത്തോടെ വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

എക്‌സൈസ് തീരുവ

എക്‌സൈസ് തീരുവ

അതേസമയം, രാജ്യത്ത് മേയ് ആദ്യവാരത്തോടെ ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. പെട്രോള്‍ ലിറ്ററിന് 13 രൂപയാണ് ഉയര്‍ത്തിയത്. അതേസമയം ഡീസല്‍ ലിറ്ററിന് 10 രൂപയും വര്‍ധിപ്പിച്ചു. എന്നാല്‍ എക്സൈസ് തീരുവ ഉയര്‍ത്തിയത് വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി..

രണ്ടാം തവണ

രണ്ടാം തവണ

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രം വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം മൂന്ന് രൂപ വീതം ഉയര്‍ത്തിയിരുന്നു. 39000 കോടി രൂപയുടെ അധികവരുമാനം കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു ഇത്. ഇന്ധന തീരുവ ഉയര്‍ത്താന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം പെട്രോള്‍ ലിറ്ററിന് മേല്‍ ചുമത്താവുന്ന പരമാവധി അധിക എക്സൈസ് തീരുവ 18 രൂപയായി ഉയര്‍ത്തി. ഡീസലിന് ഇത് 12 രൂപയുമാക്കി ഉയര്‍ത്തി. ഇതിലൂടെ പ്രതിവര്‍ഷം ലക്ഷം കോടിയില്‍പ്പരം രൂപ കേന്ദ്രത്തിന് അധിക വരുമാനം നേടാന്‍ സാധിക്കും എന്നാണ് കണക്കാക്കുന്നത്.

English summary
The price of petrol and diesel in India will increase by Rs 5 per liter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X