
പുർവാഞ്ചൽ എക്സ്പ്രസ് വേ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും
ഉത്തർപ്രദേശ്: പുർവാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ച് രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഗുണകരമാകുന്ന പദ്ധതിയാണ് 'പുർവാഞ്ചൽ എക്സ്പ്രസ് വേ'. 340.8 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ഏകദേശം 22,500 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്.

സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിനെ കിഴക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം പ്രധാന നഗരങ്ങളായ പ്രയാഗ്രാജ്, വാരണാസി എന്നിവയെയും റോഡ് ബന്ധിപ്പിക്കും. ലഖ്നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ എന്നിവയുൾപ്പെടെ ഒമ്പത് ജില്ലകളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്.
മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഹോട്ടലുടമ ഇന്ന് ഹാജരാകും, നടപടി ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന്

അതേസമയം, രാജ്യത്തുടനീളം യുദ്ധവിമാനങ്ങൾക്കായി അടിയന്തര ലാൻഡിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുൽത്താൻപൂർ ജില്ലയ്ക്ക് സമീപം അടിയന്തര സാഹചര്യത്തിൽ ലാൻഡിംഗ് നടത്താൻ യുദ്ധവിമാനങ്ങൾക്ക് കഴിയും.
പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം ഇന്ത്യൻ എയർഫോഴ്സ് സംഘടിപ്പിക്കുന്ന എയർ ഷോയ്ക്ക് പ്രധാന മന്ത്രി സാക്ഷ്യം വഹിക്കും. തുടർന്ന് പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും.

ഉദ്ഘാടന പരിപാടി ഗംഭീരമാക്കി പ്രദേശത്തിന്റെ വികസനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ച് വോട്ടർമാരെ അറിയിക്കാനും പൂർവാഞ്ചൽ മേഖല എന്നറിയപ്പെടുന്ന കിഴക്കൻ യുപിയിൽ ഉടനീളം വിവിധ സജ്ജീകരങ്ങളാണ് ബിജെപി ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിന്റെ വളർച്ചയുടെ പ്രത്യേക ദിനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. " യുപിയുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കുളള ഈ പദ്ധതി ഒന്നിലധികം നേട്ടങ്ങൾ കൊണ്ടുവരുന്നു," പുർവാഞ്ചൽ എക്സ്പ്രസ് വേയുടെ നാല് ചിത്രങ്ങൾ പങ്കുവെയ്ച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി.

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പൂർവാഞ്ചൽ എക്സ്പ്രസ് വേ അറിയപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
എന്നാൽ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് 341 കിലോമീറ്റർ നീളമുള്ള പുർവാഞ്ചൽ എക്സ്പ്രസ് വേ വഴിയൊരുക്കും എന്ന കാര്യത്തിൽ സംശയമില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം ഹൈവേ കേന്ദ്രീകരിച്ച്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും

പൂർവാഞ്ചൽ എക്സ്പ്രസ്വേയെ വികസനത്തിന്റെ പാതയായി വിശേഷിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു, "സ്വാതന്ത്ര്യത്തിന് ശേഷം അവഗണിക്കപ്പെട്ട കിഴക്കൻ യുപി ഇപ്പോൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്.
കിഴക്കൻ യുപിയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി അതിവേഗ പാത മാറും. എക്സ്പ്രസ് വേയിലെ എട്ട് സ്ഥലങ്ങളിൽ, വ്യാവസായിക-വ്യാപാര പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനായി സംസ്ഥാന സർക്കാർ വ്യാവസായിക ഇടനാഴി വികസിപ്പിക്കും. വ്യവസായ ഇടനാഴിയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

എന്നാൽ, പൂർവാഞ്ചൽ എക്സ്പ്രസ് വേ പദ്ധതി യഥാർത്ഥത്തിൽ തന്റെ സർക്കാരാണ് വിഭാവനം ചെയ്തതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നു. യുപി സർക്കാർ ആഗ്ര എക്സ്പ്രസ് വേ 22 മാസത്തിനുള്ളിൽ പൂർത്തിയാക്കി. അതേസമയം ബിജെപി സർക്കാർ അപൂർണ്ണമായ പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നു. ജനങ്ങൾക്ക് വസ്തുത അറിയാം, അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല, "അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ നേട്ടം എടുക്കാൻ ബിജെപി ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും പറഞ്ഞിരുന്നു. പടിഞ്ഞാറൻ യു പി യിലെ നോയിഡയെ കിഴക്കൻ യുപിയിലെ ജില്ലകളുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പദ്ധതി തയാറാക്കിയത് ബിഎസ്പി അധികാരത്തിൽ ഇരുന്നപ്പോൾ ആണ്. അന്നത്തെ കോൺഗ്രസ് സർക്കാർ കേന്ദ്രം കൊണ്ടുവന്ന തടസ്സങ്ങൾ കാരണം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി പറഞ്ഞു.