കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് പിന്തുണ തേടി; 15 സീറ്റുകളില്‍ ധാരണ? പ്രിയങ്ക ഇഫക്ട്

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ പ്രിയങ്ക ഇഫക്ട് | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വന്‍ മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ ആലോചിക്കുന്നു. ഒരു പക്ഷേ സഖ്യത്തിലെടുക്കും. അല്ലെങ്കില്‍ 15 സീറ്റുകളില്‍ ധാരണയുണ്ടാക്കുമെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധി യുപി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ മാറ്റം. പേര് വെളിപ്പെടുത്താത്ത സമാജ്‌വാദി പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാര്‍ത്ത പുറത്തുവിട്ടത്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രധാനികളായ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത്. എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ വരവോടെ യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തിളക്കം വര്‍ധിച്ചുവെന്നാണ് ഇരുപാര്‍ട്ടികളുടെയും വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പഴയ നിലപാട് മാറ്റിയത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ....

 ത്രിമൂര്‍ത്തികള്‍ യുപിയില്‍

ത്രിമൂര്‍ത്തികള്‍ യുപിയില്‍

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ സംയുക്തമായി ലഖ്‌നൗവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയാണ്. കോണ്‍ഗ്രസിന് ജനപ്രീതി വര്‍ധിച്ചുവെന്നാണ് പ്രചാരണം. ഇതാണ് മറ്റുകക്ഷികളെ മാറ്റിചിന്തിപ്പിച്ചത്.

ലഖ്‌നൗവില്‍ വന്‍ റോഡ് ഷോ

ലഖ്‌നൗവില്‍ വന്‍ റോഡ് ഷോ

ലഖ്‌നൗവില്‍ വന്‍ റോഡ് ഷോയാണ് നടക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ഒഴുകുകയാണ്. യുപിയില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവ് മാറ്റമുണ്ടാക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് എസ്പിയും ബിഎസ്പിയും ചില വിട്ടുവീഴ്ചകള്‍ ആലോചിക്കുന്നതത്രെ.

എസ്പി ഒരുക്കമാണെന്ന് റിപ്പോര്‍ട്ട്

എസ്പി ഒരുക്കമാണെന്ന് റിപ്പോര്‍ട്ട്

യുപിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് എസ്പി തയ്യാറായിട്ടുണ്ടെന്നാണ് എസ്പിയിലെ നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഎസ്പിയും കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. ഹിന്ദി മേഖലകളില്‍ കോണ്‍ഗ്രസിന് സ്വാധീനം വര്‍ധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ശരിവെക്കുന്നുണ്ട്.

പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

കോണ്‍ഗ്രസുമായി ചില ധാരണകളുണ്ടാക്കാന്‍ എസ്പി ശ്രമിക്കുന്നുണ്ട്. പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം. സഖ്യത്തില്‍ ചേരുമെന്ന് ഉറപ്പില്ല. ഒരുപക്ഷേ ഒട്ടേറെ സീറ്റുകളില്‍ ധാരണയുണ്ടാക്കാനാണ് സാധ്യത. 15 സീറ്റുകളില്‍ ധാരണയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് മറ്റുചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

 കോണ്‍ഗ്രസിന് ലഭിച്ചത്

കോണ്‍ഗ്രസിന് ലഭിച്ചത്

2009ല്‍ യുപിയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് എസ്പിയായിരുന്നു. 23 സീറ്റാണ് പാര്‍ട്ടി നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടി. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളിലും അന്ന് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നു. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 2 സീറ്റ് മാത്രമാണ് ലഭിച്ചത്.

രണ്ടുസീറ്റ് വിട്ടുകൊടുത്തു

രണ്ടുസീറ്റ് വിട്ടുകൊടുത്തു

2014ല്‍ ബിജെപിയാണ് യുപിയില്‍ നേട്ടമുണ്ടാക്കിയത്. 80ല്‍ 71 സീറ്റ് ബിജെപി നേടി. രണ്ട് സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ അപ്‌നാദളും നേടി. റായ്ബറേലി, അമേത്തി മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഈ സീറ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് വിട്ടുകൊടുത്താണ് എസ്പി-ബിഎസ്പി സഖ്യം മല്‍സരത്തിന് ഒരുങ്ങുന്നത്.

80 സീറ്റിലും ജയിക്കുമെന്ന് ബിജെപി

80 സീറ്റിലും ജയിക്കുമെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ് റായ്ബറേലിയും അമേത്തിയും. എന്നാല്‍ കഴിഞ്ഞതവണ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രണ്ടിടത്തും ഭൂരിപക്ഷം കുറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഇരുമണ്ഡലങ്ങളും പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. 80 സീറ്റിലും ഇത്തവണ ബിജെപി ജയിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

സഖ്യമില്ലെങ്കില്‍ ഫലം

സഖ്യമില്ലെങ്കില്‍ ഫലം

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മല്‍സരിച്ചാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് വന്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ എസ്പി-ബിഎസ്പി സഖ്യം ശ്രമിക്കുന്നത്. ധാരണയുണ്ടാക്കിയില്ലെങ്കില്‍ വോട്ടുകള്‍ ഭിന്നിക്കുകയും പരാജയപ്പെടുകയുമാകും ഫലമെന്നാണ് നിരീക്ഷികരുടെ വിലയിരുത്തല്‍.

ത്രികോണ മല്‍സരം വന്നാല്‍

ത്രികോണ മല്‍സരം വന്നാല്‍

യുപിയിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് നിര്‍ണായക വോട്ട് ബാങ്കുണ്ട്. ഇവിടെ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന സഖ്യം വിലയിരുത്തുന്നു. ഈ സാധ്യത കൂടി പരിഗണിച്ചാണ് പഴയ നിലപാട് മാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എസ്പിക്കാണ് കൂടുതല്‍ താല്‍പ്പര്യം

എസ്പിക്കാണ് കൂടുതല്‍ താല്‍പ്പര്യം

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ എസ്പിക്കാണ് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ ബിഎസ്പി അത്ര തന്നെ താല്‍പ്പര്യം കാണിക്കുന്നില്ല. കോണ്‍ഗ്രസ് മായാവതിയെ എങ്ങനെ പരിഗണിക്കുന്നു എന്ന് പരിശോധിച്ചാകും ഭാവി ചര്‍ച്ചകളെന്ന് എസ്പി നേതാവ് പറഞ്ഞു.

മായാവതി തയ്യാറായാല്‍

മായാവതി തയ്യാറായാല്‍

മായാവതി കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായാല്‍ അഖിലേഷ് യാദവിന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് എസ്പി നേതാവ് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് സഖ്യത്തിലെ നേതാക്കള്‍. കോണ്‍ഗ്രസ് ചലനമുണ്ടാക്കുമെന്ന് ഉറപ്പായാല്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ പാര്‍ട്ടികള്‍

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ പാര്‍ട്ടികള്‍

യുപിയില്‍ കോണ്‍ഗ്രസോ, എസ്പി-ബിഎസ്പി സഖ്യമോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സഖ്യസാധ്യത ആരായുന്ന സാഹചര്യത്തിലാണ് ആരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. മായാവതിയും അഖിലേഷും തനിക്ക് ഇഷ്ടമുള്ള നേതാക്കളാണെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് സമീപിച്ചാല്‍ തങ്ങള്‍ ഒരുക്കമാണെന്നും രാഹുല്‍ സൂചിപ്പിച്ചിട്ടുണ്ട്.

സൗദിയില്‍ ആറ് വയസുകാരന്റെ തലവെട്ടി; മാതാവിന്റെ മുന്നില്‍വെച്ച്, നടുക്കുന്ന സംഭവം മദീനയില്‍!!സൗദിയില്‍ ആറ് വയസുകാരന്റെ തലവെട്ടി; മാതാവിന്റെ മുന്നില്‍വെച്ച്, നടുക്കുന്ന സംഭവം മദീനയില്‍!!

English summary
The Priyanka Effect? SP-BSP May Rethink Congress ‘Role’ in UP Ahead of 2019 Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X