Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റെ വാദങ്ങള്‍ വ്യാജമെന്ന്‌ കര്‍ഷകര്‍; കൃഷി മന്ത്രി എഴുതിയ തുറന്ന കത്ത്‌ കത്തിച്ച്‌ പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിനെതിരെ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ്‌ തോമര്‍ 8 പേജുള്ള തുറന്ന കത്ത്‌ എഴുതി രണ്ടു ദിവസം പിന്നിടുമ്പോള്‍ മറുപടിയുമായി കര്‍ഷക സംഘടനകള്‍. കത്ത്‌ എല്ലാ ജനങ്ങളും വായിക്കണമെന്ന്‌ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്രം ഉന്നയിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്യമല്ലെന്നും കര്‍ഷകരോട്‌ യാതൊരു രീതിയിലുമുള്ള അനുകമ്പ കേന്ദ്രം കാണിക്കുന്നില്ലെന്നും കര്‍ഷകര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൃഷി മന്ത്രി നരേന്ദ്ര തോമറിനുമെതിരെ ഓള്‍ ഇന്ത്യ സംഘര്‍ഷ്‌ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ്‌ കത്തിലൂടെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്‌.

യാതൊരു സംശവുമില്ലാതെ തന്നെ പറയാം നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തികച്ചും വ്യാജമാണെന്ന്‌ കര്‍ഷകര്‍ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അവരെ ആക്രമിക്കുന്ന നയമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. കേന്ദ്ര സര്‍ക്കാരിനോട്‌ യതൊരുതരത്തിലുമുള്ള അനുകമ്പയുമില്ലെന്നും കര്‍ഷക സംഘടനകള്‍ കത്തില്‍ കുറ്റപ്പെടുത്തി.

farmer protest

പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിധരിപ്പിച്ചതുമൂലമാണ്‌ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെതിയതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്കും കത്തില്‍ കര്‍ഷകര്‍ മറുപടികൊടുക്കുന്നുണ്ട്‌. പ്രധാനമന്ത്രിയുടെ പ്രസ്‌താവന തികച്ചും വ്യാജവമാണെന്ന്‌ കര്‍കര്‍ പ്രതികരിച്ചു.
ഞങ്ങളുടെ ആവശ്യങ്ങള്‍ തികച്ചും ലളിതമാണ്‌ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്‌ കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണം അതല്ലാതെ മറ്റൊരു രാഷ്ട്രീയ ലക്ഷ്യങ്ങളും തങ്ങളുടെ സമരത്തിന്‌ പിന്നിലില്ലെന്നും കര്‍ഷകര്‍ കര്‍ഷകര്‍ക്കെഴുതിയ മറുപടിക്കത്തില്‍ വ്യക്തമാക്കി.
അതേസമയം ഡല്‍ഹി നോയ്‌ഡ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യുണിയന്‍ അംഗങ്ങളായ കര്‍ഷകര്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്‌ തോമര്‍ എഴുതിയ 8 പേജുള്ള തുറന്ന കത്തിന്റെ കോപ്പികള്‍ കത്തിച്ച്‌ പ്രതിഷേധിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്നും ഇവര്‍ പ്രഖ്യപിച്ചു.രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കാനാണ്‌ കര്‍ഷകരുടെ തീരുമാനം.
കര്‍ഷകപ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കര്‍ക നേതാക്കളുടെ യോഗം ഉടന്‍ ചേരുമെന്നും കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ 23 ദിവസമായി രാജ്യ തലസ്ഥാനമായ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്‌.

സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വേണ്ട; നേടാം 310 ദശലക്ഷം ഡോളര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+