കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച, പരിഭ്രാന്തിയുടെ നിമിഷങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ദില്ലി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ആണവ ചോര്‍ച്ച യാത്രകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. എയര്‍ ഫ്രാന്‍സ് എയര്‍ലൈനില്‍ എത്തിയ മെഡിക്കല്‍ ഉപകരണത്തില്‍ നിന്നാണ് ആണവ ചേര്‍ച്ചയുണ്ടായത്. രാവിലെ 10.30 ഓടെ മൂന്നാം നമ്പര്‍ ടെര്‍മിനലിന്റെ കാര്‍ഗോയില്‍ നിന്നും ചോര്‍ച്ചയുണ്ടായതോടെയാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിച്ചത്.

കാന്‍സര്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന സോഡിയം മോളിബ് ഡേറ്റില്‍ നിന്നാണ് ആണവ ചോര്‍ച്ചയുണ്ടായത്. ദില്ലിയിലെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ഉപകരണങ്ങളായിരുന്നു ഇവ. കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് ചോര്‍ച്ച കണ്ടെത്തിയത്. പിന്നീട് ഇത് ഏവിയേഷന്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി അലാം മുഴങ്ങുകയും മൂന്നാം ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

delhi-airport

ദേശീയ ദുരന്തനിവാരണ സേനയും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ആണവോര്‍ജ ബോര്‍ഡിലുള്ള അംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ് അപകടകരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചത്. ഇതിന് ശേഷം ജാഗ്രതാ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തു. ചോര്‍ച്ചയുള്ള കണ്ടൈനറുകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

വിമാനത്താവളത്തില്‍ അല്പനേരത്തേക്ക് പരിഭ്രാന്തി നിലനില്‍ക്കുകയും വിമാനങ്ങളുടെ യാത്രസമയം വൈകുകയും ചെയ്തു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തില്‍ സമാധാനന്തരീക്ഷം കൈവന്നത്. മുന്‍പും ഇതേ രീതിയില്‍ കാര്‍ഗോ പെട്ടികളില്‍ നിന്നും ആണവ ചോര്‍ച്ചയുണ്ടായിട്ടുണ്ട്.

English summary
The Delhi airport witnessed a false alarm about a radioactive leak today after a consignment of nuclear drugs for cancer -- Molybdenum - 99 -- arrived by an Air France Flight for a Delhi hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X