കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി കത്ത്

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി കത്ത്. കേസ് അന്വേഷിക്കുന്ന എ.സി.പി കനന്‍ ദേശായി, ഇന്‍സ്‌പെക്റ്റര്‍ ദിവ്യ രവ്യ എന്നിവര്‍ക്കാണ് അജ്ഞാത ഭീഷണി കത്ത് ലഭിച്ചത്. കത്ത് എത്തിയിരിക്കുന്നത് ആശാറാം ആശ്രമത്തില്‍ നിന്നാണ്.

അഹമ്മദാബാദില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന പോലീസ് സ്‌റ്റേഷനിലേക്കാണ് കത്ത് എത്തിയത്. ആശാറാമിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്ന കത്ത്. കത്തിന്റെ മുകളിലായി 'ശാന്ത് അസറം ആശ്രം' എന്ന് എഴുതിയിട്ടുമുണ്ട്. ഗുരുതരമായ പ്രത്യാഘാതം നേരിട്ടേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്.

asaram-baapu

കത്തിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കേസിലെ സാക്ഷികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ് കത്തും ലഭിച്ചിരിക്കുന്നത്. ഒരു സാക്ഷിക്കുനേരെ വെടിവെപ്പുണ്ടായിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചതോടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലീസ് പറഞ്ഞു. മുന്‍പ് ആശ്രമത്തിലെത്തിയ സഹോദരിമാരെ ആശാറാമും അദ്ദേഹത്തിന്റെ മകനും പീഡിപ്പിച്ചെന്ന കേസാണ് ഈ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.

English summary
Man god Asaram Bapu rapping investigation team getting threatened by unknown people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X