കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചിന്തിക്കുന്നത് നിങ്ങൾ വിചാരിക്കുന്നത് പോലല്ല; നോട്ടിന്റെ വലിപ്പം കുറച്ചതിന് കാരണം ഇതാണ്...

Google Oneindia Malayalam News

Recommended Video

cmsvideo
മോദി നോട്ടിന്റെ വലിപ്പം കുറച്ചതിന് കാരണം ഇതാണ് | #NarendraModi | Oneindia Malayalam

മുംബൈ: പെട്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനം രാജ്യത്ത് നിലവിൽ വന്നത്. രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് 2016 നവംമ്പർ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രഖ്യാപനം നടത്തിയത്. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നുന്നുവെന്നും കള്ളപ്പണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നോട്ട് നിരോധിച്ചതെന്നുമായിരുന്നു മോദിയുടെ വാദം.

എന്നാൽ നോട്ട് നിരോധനം രാജ്യത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിച്ചത്. നോട്ട് നിരോധനം കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഒരു വർഷം മുമ്പ് തന്നെ പ്രവചിച്ചിരുന്നു. എന്നാൽ അത് അദ്ദേഹത്തെ ബിജെപി പരിഹസിച്ചു. എന്നാൽ അദ്ദേഹം അന്ന് പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് കരകയറാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലയില്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

കാർ വ്യവസായം മുതൽ അടിവസ്ത്ര വ്യവസായം വരെ രൂക്ഷ പ്രതിസന്ധിയാണ് രജ്യത്ത് നേരിടുന്നത്. പത്ത് വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗം. മൂന്ന് ലക്ഷത്തോളം പേരുടെ തൊഴിലാണ് ഓട്ടോമൊബൈല്‍ രംഗത്ത് നഷ്ടമായത്. പാർലെ ജി 15000 ജീവനക്കാരെ പിരിട്ടു വിടാൻ ഒരുങ്ങുന്നു.

നോട്ട് നിരോധനം പൊല്ലാപ്പായി

നോട്ട് നിരോധനം പൊല്ലാപ്പായി

ആഭ്യന്തരവിപണിയില്‍ പരുത്തിക്ക് അഞ്ച്‌ ശതമാനവും പോളിസ്റ്ററിന്‌ 15 ശതമാനവും നികുതി ഈടാക്കുമ്പോൾ ബംഗ്ലാദേശിൽനിന്ന്‌ ഇന്ത്യയിലേക്ക് നികുതി ഇല്ലാതെയാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യയിൽനിന്നുള്ള നൂൽ ഇറക്കുമതി ചൈന അത്‌ നിർത്തിയതും വൻ തിരിച്ചടിയായി. ഷിഫ്റ്റുകൾ വെട്ടിക്കുറച്ചും ഉൽപ്പാദനം കുറച്ചും പ്രതിസന്ധി മറികടക്കാനുള്ള വൻകിട കമ്പനികളുടെ ശ്രമം ഫലംകാണുന്നില്ല. നോട്ട് നിരോധനം കൊണ്ട് ഇത്തരത്തിൽ അതിരൂക്ഷ പ്രതിസന്ധികളാണ് രാജ്യം നേരിടുന്നത്.

കറൻസിയുടെ വലുപ്പം

കറൻസിയുടെ വലുപ്പം

എന്നാൽ പിന്നീട് ഇറങ്ങിയ കറൻസികളുടെ വലിപ്പത്തിലും വലിയ മാറ്റമാണ് വന്നത. പുതുതായി 2000, 500, 200, 100, 50, 10, രൂപ നോട്ടുകളാണ് പുറത്തിറങ്ങിയത്. ആദ്യ നോട്ടുകളിൽ നിന്നും വലിപ്പം കുറഞ്ഞാണ് പുതിയ നോട്ടുകൾ രൂപ കൽപ്പന ചെയ്തത്. കറൻസിയുടെ രൂപമാറ്റത്തിനെതിരെയുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിച്ച് ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഉത്തരമാണ് ഞെട്ടിക്കുന്നത്.

പേഴ്സിൽ സൂക്ഷിക്കാൻ...

പേഴ്സിൽ സൂക്ഷിക്കാൻ...

പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാൻ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണൽ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് സമർപ്പിച്ച പൊതു തകാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കറൻസി നോട്ടുകളുടെ വലിപ്പം കുറച്ചത് പേഴ്സിൽ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണന്നാണ് റിസർവ്വ് ബാങ്കിന്റെ വാദം. എന്നാൽ നോട്ടിന്റെ വലിപ്പ കൂടുതൽ ഉപഭോക്താക്കൾക്കുണ്ടാക്കുന്ന പ്രയാസം തിരിച്ചറിയാൻ രിസർവ് ബാങ്കിന് ഇത്രയും കാലം വേണ്ടി വന്നോ എന്നാണ് ചീഫ് ജസ്റ്റിസ് സരമായി ചോദിച്ചത്.

കാഴ്ച വൈകല്യമുള്ളവർക്കും ഉപയോഗിക്കാം...

കാഴ്ച വൈകല്യമുള്ളവർക്കും ഉപയോഗിക്കാം...

പേഴ്സിൽ വെക്കാനുള്ള തരത്തിലാകുമ്പോൾ നോട്ടുകൾ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടു നിർമ്മാണം ഉൽപ്പാദന ചിലവ് കുറയ്ക്കുമെന്നും ആർബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാഴ്ച വൈകല്യമുള്ളവർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ നോട്ട് രൂപ കൽപ്പന ചെയ്തിരിക്കുന്നതെന്നും വിആർ ധോന്ദ് കോടതിയെ അറിയിച്ചു.

English summary
The reason behind the reduction in the size of the new currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X