Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഡൽഹിയിലെ ജനങ്ങൾ പുറത്ത് ഇറങ്ങരുത്"; മലിനീകരണ നിയന്ത്രണ അധികാരികളുടെ മുന്നറിയിപ്പ്

"ഡൽഹിയിലെ ജനങ്ങൾ പുറത്ത് ഇറങ്ങരുത്"; മലിനീകരണ നിയന്ത്രണ അധികാരികളുടെ മുന്നറിയിപ്പ്

ഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നതിനാൽ മലിനീകരണ നിയന്ത്രണ അധികാരികൾ ജനങ്ങൾക്കായി പുതിയ നടപടികളും ജാഗ്രതാ നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. മലിനീകരണത്തിന്റെ ഭാഗമായി ആളുകളോട് വീടിന് പുറത്ത് ഇറങ്ങിയുളള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ആവശ്യപ്പെടുത്താനും വാഹന ഉപയോഗം 30 ശതമാനമെങ്കിലും കുറയ്ക്കാൻ സർക്കാർ, സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
    ഡല്‍ഹിയിലെ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ | Oneindia Malayalam
    1

    ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 471 ആയിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെയുളള റിപ്പേർട്ടുകളിൽ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഡൽഹിയിലെ മലിനീകരണം വർധിപ്പിക്കാനുള്ള പ്രധാന കാരണങ്ങളിലായി ചൂണ്ടിക്കാട്ടുന്നത് റെക്കോർഡ് എണ്ണം കാർഷിക തീപിടുത്തങ്ങളാണ്.

    2

    വരുന്ന നവംബർ 18 വരെ ഡൽഹിയിൽ മലിനീകരണം വ്യാപിപ്പിക്കുന്നതിന് കാലാവസ്ഥാ സാഹചര്യങ്ങൾ വളരെ പ്രതികൂലമായിരിക്കുമെന്നും "അടിയന്തര" വിഭാഗത്തിൽ നടപടികൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട ഏജൻസികൾ പൂർണ്ണമായും തയ്യാറാകണമെന്നും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ (ഗ്രാപ്പ്) ഉപസമിതി വ്യക്തമാക്കിയിരുന്നു

    3

    ഇവരുടെ മുന്നറിയിപ്പിന് ശേഷം, ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവർക്ക് വരും ദിവസങ്ങൾ പ്രത്യേകിച്ച് അപകടകരമായതിനാൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ സുരക്ഷിതമാക്കിയിരിക്കുകയാണ്. "മലിനീകരണത്തിലെ ഈ കുതിച്ചുചാട്ടം പലതിന്റെയും സംയോജനമാണ്. ദീപാവലിക്ക് ശേഷം ഡൽഹിയിൽ മലിനീകരണ തോത് ഉയർന്നിരുന്നു. മന്ദഗതിയിലുള്ള കാറ്റ് കാരണം, മലിനീകരണ ഭാരം കുറയുന്നില്ല. ഇത് കൂടുതൽ മലിനീകരണത്തലേയ്ക്ക് എത്തിക്കുന്നു. ഇതെല്ലാം വായുവിൽ പുനഃചംക്രമണം ചെയ്യപ്പെടുന്നു," ഐഎംഡിയുടെ പരിസ്ഥിതി ഗവേഷണ വിഭാഗം മേധാവി വി കെ സോണി പറഞ്ഞു.

    4

    ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ ചൂട് സെൻസിംഗ് ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനം അനുസരിച്ച്, നവംബർ 8 മുതൽ 24,694 അഗ്നിബാധ സംഭവങ്ങൾ ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ ലഭ്യമായ ആദ്യ വർഷമായ 2012 ന് ശേഷം നവംബർ രണ്ടാം വാരത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഡൽഹി-എൻ‌സി‌ആറിന് മുകളിൽ പുക മഞ്ഞിന്റെ ഒരു പാളി വെള്ളിയാഴ്ച കട്ടിയായി, സൂര്യന് ഓറഞ്ച് നിറം നൽകുകയും മേഖലയിലെ പല സ്ഥലങ്ങളിലും ദൃശ്യപരത 200 മീറ്ററായി താഴ്ത്തുകയും ചെയ്തിരുന്നു.

    4

    അതേസമയം, രാജ്യ തലസ്ഥാന മേഖലയിൽ ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്ന മലിനീകരണം പ്രശ്നത്തിൽ ബിജെപിക്കും എഎപിക്കും രൂക്ഷ വിമർശനമായി കോൺഗ്രസ്സ് രംഗത്ത് എത്തിയിരുന്നു. മലിനീകരണ വിഷയം കൈകാര്യം ചെയ്യുന്നതിലെ "കഴിവില്ലായ്മ" യുടെ പേരിലാണ് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിക്കും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും എതിരെ ഇന്നലെ ആഞ്ഞടിച്ചത്. എന്നാൽ, മലിനീകരണത്തിന്റെ കാരണം എഎപിയാണെന്ന് ബിജെപി വക്താവ് ടോം വടക്കൻ ആരോപിച്ചിരുന്നു. മലിനീകരണം ഡൽഹിയിൽ നിലനിൽക്കുന്ന വലിയ ഒരു പ്രശ്നമാണ്. എഎപി സജീവമായ ഒരു സർക്കാരല്ല എന്നതാണ് പ്രശ്നം; അവർ പബ്ലിസിറ്റിക്ക് അനുകൂലമായ സർക്കാരാണ്," വടക്കൻ പറഞ്ഞു. "സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകുന്നതുപോലുള്ള പബ്ലിസിറ്റി മാത്രമാണ് എഎപി ചെയ്യുന്നത്... മലിനീകരണത്തിന് ഹരിയാനയെയും പഞ്ചാബിനെയും അവർക്ക് കുറ്റപ്പെടുത്താം, പക്ഷേ അവരുടെ നഗരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യമെന്നും" ടോം വടക്കൻ കുറ്റപ്പെടുത്തിരുന്നു.

    6

    അതേസമയം, ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്ത് എത്തിയിരുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ സൂചിക 500 കടന്നതിനെ തുടർന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ ഉണ്ടായത്. മലിനീകരണം കൂട്ടുന്ന ക്രഷർ യൂണിറ്റുകൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്ന് ബോർഡ് നിർദേശിച്ചു.ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്‌സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കുറയ്ക്കണം, പ്രകൃതി വാതകം ഉപയോഗിച്ച് ഉൽപാദനം കൂട്ടണം തുടങ്ങിയ കാര്യങ്ങളും ബോർഡ് ഡൽഹി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനീകരണ തോത് 500 ന് മുകളിലാണ്. നവംബർ 11 മുതൽ ഡിസംബർ 11 വരെ മാലിന്യം കത്തിക്കുന്നതിരെ പ്രചരണ പരിപാടികൾ നടത്താനാണ് ഡൽഹി സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളിൽ ബോധവൽക്കരണം നടത്തും. 10 വകുപ്പുകളിൽ നിന്നുള്ള 550 സംഘങ്ങൾക്ക് ഇതിന്റെ ചുമതല നൽകിയിരിക്കുകയാണ്. ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടാൻ കാരണമായത്. ഡൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആയി. എന്നാൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് യമുനാ നദിയിൽ രൂപപെട്ട വിഷപ്പത തുടരുകയാണ്. ജലത്തിൽ അമോണിയത്തിന്റെ അളവ് കൂടിയതാണ് വിഷപ്പതയുണ്ടാകാൻ കാരണം.

    അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+