Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും: ഒരാഴ്ചക്കുള്ളിലെന്ന് റിപ്പോർട്ട്

ദില്ലി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്ച അംഗീകാരം നൽകിയേക്കും. നിലവിൽ കോവാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് പുറമേ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയോ മറ്റ് വിദേശരാജ്യങ്ങളോ വാക്സിന് അംഗീകാരം നൽകാത്തതിനാൽ വിദേശ യാത്രയ്ക്കടക്കം കോവാക്സിൻ സ്വീകരിച്ചവർക്ക് തടസ്സങ്ങളുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിൻ കൂടുതൽ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയും കോവക്സിൻ വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് അന്താരാഷ്ട്ര യാത്ര സുഗമമായിത്തീരുകയും ചെയ്യും.

രാജ്യത്ത് നൽകിവരുന്ന മൂന്ന് കൊവിഡ് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കോവക്സിൻ. വാക്സിൻ 78 ശതമാനം ഫലപ്രദമാണെങ്കിലും, നൂതന ഗവേഷണങ്ങളിൽ നിന്നുള്ള ചില വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഭാരത് ബയോടെക് നൽകുന്ന വിവരം അനുസരിച്ച് അനുസരിച്ച്, കോവക്സിൻ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച 130 സ്ഥിരീകരിച്ച കേസുകൾ വിലയിരുത്തിയതിൽ, 24 എണ്ണം വാക്സിൻ ഗ്രൂപ്പിൽ 106-നും പ്ലാസിബോ ഗ്രൂപ്പിൽ നിന്നുമായാണ് നിരീക്ഷിച്ചിട്ടുള്ളത്. "ഗുരുതരമായ രോഗലക്ഷണങ്ങളുള്ള കോവിഡ് കേസുകളിൽ രോഗത്തിനെതിരായി 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡിനെതിരായ ഫലപ്രാപ്തി ഡാറ്റ 63.6 ശതമാനം സംരക്ഷണം നൽകുന്നതാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

covaxin1-16251081

ഇതുവരെ, ആറ് വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ യൂണിയൻ നൽകിയിട്ടുണ്ട്. അസ്ട്രാസെനെക-ഓക്സ്ഫോർഡ്, മോഡേണ, ജോൺസൺ & ജോൺസൺ, ഫൈസർ-ബയോഎൻടെക്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം, ഇന്ത്യയുടെ മൊത്തം കോവിഡ് വാക്സിനേഷൻ കവറേജ് 74 കോടി കവിഞ്ഞിട്ടുണ്ട്. അതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,38,945 വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,38,945 വാക്സിൻ ഡോസുകൾ നൽകിയതോടെ, രാജ്യത്തെ കോവിഡ് -19 വാക്സിനേഷന്റെ തോത് 74.38 കോടി (74,38,37,643) കടന്നിട്ടുണ്ട്. മൊത്തം 1,03,64,261 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസും 85,98,485 രണ്ടാമത്തെ വാക്സിൻ ഡോസും ലഭിച്ചു; 1,83,37,884 മുൻനിര ജീവനക്കാർക്ക് ആദ്യ ഡോസും 1,40,44,281 വാക്സിൻ ഡോസുകളും രണ്ടാമത്തെ ഡോസായി മുൻനിര തൊഴിലാളികൾക്ക് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+