ബാക്കിയുള്ള വോട്ടെടുപ്പ് ഒരുമിച്ച് നടത്തണം, ആവശ്യവുമായി മമത; തളളി തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത;കൊൽക്കത്ത; സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന് വരുന്ന പശ്ചാത്തലത്തിൽ ബാക്കി നാല് ഘട്ട തെരഞ്ഞെടുപ്പുകളും ഒറ്റ ദിവസം നടത്തണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡ് പശ്ചാത്തിൽ ബംഗാളിൽ 8 ഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള തിരുമാനത്തെ നേരത്തേ തന്നെ ഞങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്.സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന് വരുന്ന പശ്ചാത്തലത്തിൽ ബാക്കി നാല് ഘട്ട തെരഞ്ഞെടുപ്പുകളും ഒറ്റ ദിവസം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുകാണ്. കൊവിഡ് വ്യാപനം തടയാൻ ഇത് സഹായകമാകും, അവർ ട്വീറ്റിൽ പറഞ്ഞു.
ഏപ്രിൽ 17 നാണ് സംസ്ഥാനത്ത് അഞ്ചാം ഘട്ട തിരഞ്ഞെടു്പപ് നടക്കാനിരിക്കുന്നത്. ഇതുവരെ 135 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂർത്തിയായത്.ഇനി 159 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ആറാം ഘട്ടം 29 നാണ്. അതേസമയം ബാക്കിയുള്ള തിരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗാളില്‍ അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടയില്ലെന്നായിരുന്നു കമ്മീഷൻ വ്യക്തമാക്കിയത്. മഹാമാരി ഏറ്റവും മോശമായി നിൽക്കുന്ന അവസ്ഥയിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരുമാനം തീർത്തും തെറ്റായ നടപടിയാണെന്ന് നേരത്തേ പാർട്ടി എംപി മഹുവ മോയിത്ര ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6769 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 6,30,116 ആയി. നിലവിൽ 36,981 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്. 22 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 10,480 ആയി.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications