കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി സഹായം ആവശ്യപ്പെട്ടു: ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കഷ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര വിഷയമാണെന്നും ഇക്കാര്യത്തില്‍ മൂന്നാംകക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇതിന് വിരുദ്ധമായ നിലപാട് മോദി സ്വീകരിച്ചു എന്നതിലേക്കാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്.

<strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്</strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

ഇതോടെയാണ് കോന്ദ്രസര്‍ക്കാറിനും നരേന്ദ്രമോദിക്കുമെതിരെ വമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് എത്തിയത്. കശ്മീര്‍ വിഷയത്തില്‍ മോദി വിദേശ സഹായം തേടിയത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.

trump

വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്രംപിന്‍റെ വെളിപ്പെടുത്തല്‍ വളരെ അധികം അസ്വസ്ഥയുളവാക്കുന്നതാണ്. 1972 ലെ സിംല കരാറിന്‍റെ അടിസ്ഥാനത്തില്‍ കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലിനായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്നേവരെ തയ്യാറായിട്ടില്ലെന്നും ട്രംപിന്‍റെ വെളിപ്പെടുത്തലില്‍ മോദി എന്തുകൊണ്ട് മൗനിയാകുന്നുവെന്നും സുര്‍ജേവാല ചോദിച്ചു. ട്രംപിന്‍റെ പ്രസ്താവനയെ നരേന്ദ്ര മോദി തള്ളുമോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കശ്മീര്‍ വിഷയത്തില്‍ നയം മാറുമോയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും ചോദിച്ചു.

<strong> വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കാം; ഇമ്രാന്‍ ഖാനെ വാതോരാതെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്! </strong> വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കാം; ഇമ്രാന്‍ ഖാനെ വാതോരാതെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്!

അതേസമയം, ട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പാകിസ്താനുമായുള്ള ചര്‍ച്ചക്ക് സിംല , ലാഹോര്‍ കരാറുകള്‍ മാത്രമാണ് ഇന്ത്യ അടിസ്ഥാനമാക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കണമെങ്കില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

English summary
The revelation of Trump: congress against central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X